10:48pm 03 July 2026
NEWS
ധ്യാനത്തിനെത്തിയ പെൺകുട്ടിയെ രണ്ടു വർഷത്തോളം ലൈം​ഗിക പീഡനത്തിനിരയാക്കി; കൊല്ലത്ത് പുരോഹിതൻ അറസ്റ്റിൽ
03/07/2026  08:05 PM IST
nila
ധ്യാനത്തിനെത്തിയ പെൺകുട്ടിയെ രണ്ടു വർഷത്തോളം ലൈം​ഗിക പീഡനത്തിനിരയാക്കി; കൊല്ലത്ത് പുരോഹിതൻ അറസ്റ്റിൽ

കൊല്ലം: ധ്യാനത്തിനായി എത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പുരോഹിതനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ഫാ. ഡെന്നീസ് പ്രവീണാണ് അറസ്റ്റിലായത്.

2022 മുതൽ 2024 വരെ വിവിധ അവസരങ്ങളിലായി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് ആരോപണം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചത്.

കൊല്ലത്തെ പരിമണം കാർമൽ ഭവൻ ആശ്രമത്തിൽ പുരോഹിതനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. പിന്നീട് തിരുവനന്തപുരം ജില്ലയിലെ പുളിങ്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് സ്ഥലംമാറിയിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img