
കൊച്ചി: അവശ്യസാധന വിലക്കയറ്റം നിയന്ത്രിക്കുക, മാലിന്യ സംസ്‌ക്കരണത്തിന് പൊതുസംവിധാനം ഏര്‍പ്പെടുത്തുക, പി സി ബി നിബന്ധനകള്‍ ലഘൂകരിക്കുക, അനധികൃത വില്‍പ്പന കേന്ദ്രങ്ങള്‍ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. തൃക്കാക്കര എം എല്‍ എ ഉമാ തോമസ് ഉദ്ഘാടനം ചെയ്തു.
മലിനജല സംസ്‌ക്കരണത്തിന് പൊതുസംവിധാനം ഏര്‍പ്പെടുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്നും ഹോട്ടലുടമകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുന്നതാണെന്നും എം എല്‍ എ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടി ജെ മനോഹരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് മൂസ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ ടി റഹീം സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ബൈജു പി ഡേവിസ് നന്ദിയും പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് വി ടി ഹരിഹരന്‍, സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സമദ്, ജില്ലാ ട്രഷറര്‍ സി കെ അനില്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ പാര്‍ഥസാരഥി എന്നിവര്‍ പ്രസംഗിച്ചു.
Photo Courtesy - Google








