07:38pm 12 November 2026
NEWS
പ്രസ് ക്ലബ് ദിനാഘോഷം നടത്തി
27/01/2026  08:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രസ് ക്ലബ് ദിനാഘോഷം നടത്തി

കൊച്ചി: എറണാകുളം പ്രസ് ക്ലബ്ബ് ദിനാഘോഷവും കുടുംബ മേളയും നടന്നു. ബോൾഗാട്ടി പാലസിൽ നടന്ന ആഘോഷ പരിപാടികൾ അമ്മ പ്രസിഡൻ്റ് ശ്വേതാ മേനോൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ബെന്നി ബഹനാൻ എം.പി, ജില്ലാ കളക്ടർ ജി പ്രിയങ്ക, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളി രാജ് മഹേഷ് കുമാർ, ഡപ്യൂട്ടി മേയർ ദീപക് ജോയ് സംവിധായകൻ ജി. മാർത്താണ്ഡൻ, മിൽമ മേഖല ചെയർമാൻ വത്സലൻ പിള്ള തുടങ്ങിയവർ അതിഥികളായി എത്തി. കെ യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡൻ്റ കെ പി റെജി, പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ആർ ഗോപകുമാർ, സെക്രട്ടറി എം ഷജിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. നേട്ടങ്ങൾ കൊയ്ത മാധ്യമ പ്രവർത്തകരെയും, കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. രാജേഷ് ചേർത്തല പുല്ലാങ്കുഴൽ ഫ്യൂഷൻ സംഗീത വിരുന്നൊരുക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img