05:41am 13 November 2026
NEWS
അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ മെമ്മറി കാർഡ് വിവാദം അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കുമെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ.
22/08/2025  10:45 AM IST
ചെറുകര സണ്ണിലൂക്കോസ്
അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിവാദം അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കുമെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ.

 

കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയും ശ്വേത പ്രസിഡന്റുമായ ഭരണസമിതി ചുമതലയേറ്റശേഷം ചേർന്ന ആ ദ്യ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് അ വർ ഇക്കാര്യം അറിയിച്ചത്. അംഗങ്ങൾക്കിടയി ലെ പരാതികൾ യോഗം ചർച്ച ചെയ്തതായി ശ്വേത അറിയിച്ചു. പരാതികൾ പരിഹരിക്കാൻ ഉപ സമിതികൾ രൂപവത്കരിക്കും. എല്ലാവരു ടെയും പ്രശ്‌നങ്ങൾ കേൾക്കും. സംഘടനയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ തിരികെ കൊണ്ടു വരാൻ ശ്രമങ്ങളുണ്ടാകും.
പ്രശ്‌നങ്ങൾ സംഘടനക്കുള്ളിൽതന്നെ പരിഹ രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൈനീട്ടം, സഞ്ജീവനി തുടങ്ങിയ പദ്ധതികൾ തുടരാനും തീരുമാനിച്ചു. 'മീ ടു' വിവാദ കാലത്ത് വനിതാ അംഗങ്ങൾ നടത്തിയ തുറന്നു പറച്ചിലുകൾ റെ ക്കോർഡ് ചെയ്‌ത്‌ മെമ്മറി കാർഡിൽ സൂക്ഷി ച്ചിരുന്നു. ഇത് കുക്കു പരമേശ്വരൻ കൊണ്ടു പോയെന്നും അത് തിരികെ ഏൽപ്പിക്കണമെ ന്നാണ് തങ്ങളുടെ ആവശ്യമെന്നും ഉഷ ഹസീന പറയുന്നു. ഇത് സംബന്ധിച്ച് സംഘടനക്കും മു ഖ്യമന്ത്രി, വനിതാ കമ്മീഷൻ, മനുഷ്യാവകാശ ക മ്മീഷൻ, ഡി.ജി.പി എന്നിവർക്കും ഉഷ പരാതി നൽകിയിരുന്നു. മാധ്യമങ്ങളിലൂടെ അപകീർ ത്തിപ്പെടുത്തി എന്ന് കാണിച്ച് ഡി.ജി.പിക്ക് കു ക്കുവും പരാതി നൽകിയിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img