04:42pm 11 November 2026
NEWS
കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്ന് രാഷ്ട്രപതിക്ക് യാത്രയയപ്പ് നൽകി
24/10/2025  03:13 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്ന് രാഷ്ട്രപതിക്ക് യാത്രയയപ്പ് നൽകി

കേരള സന്ദർശനത്തിൻ്റെ ഭാഗമായി കൊച്ചിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു സെന്റ് തെരേസാസ്  കോളേജിലെ പരിപാടിയിൽ പങ്കെടുത്തശേഷം 
നാവിക വിമാനത്താവളത്തിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചു.

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്  ആര്‍ലേക്കറുടെ നേതൃത്വത്തിൽ നാവിക വിമാനത്താവളത്തിൽ നിന്ന് രാഷ്ട്രപതിയെ  യാത്രയാക്കി.

ദേവസ്വം വകുപ്പ് മന്ത്രി വി. എൻ.വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ദക്ഷിണ നാവിക കമാൻഡ്  ചീഫ് ഓഫ് സ്റ്റാഫ് ( ഒഫീഷിയേറ്റിങ്) റിയർ അഡ്മിറൽ വി എസ് എം ഉപുൽ കുണ്ഡു, അഡ്വ ഹാരിസ് ബീരാൻ എം.പി, ജില്ലാ കളക്ടർ ജി. പ്രിയങ്ക,  സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img