
തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് (ഒക്‌ടോബർ 21) മുതൽ 23 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന റോഡുകളിൽ പാർക്കിംഗ് പൂർണമായി നിരോധിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്കുള്ള യാത്രകൾ ഉൾപ്പെടെ മുൻകൂട്ടി ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
നിയന്ത്രണങ്ങൾ ഇങ്ങനെ:
ഇന്ന് (ഒക്‌ടോബർ 21): ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെ ശംഖുംമുഖം-ആൾസെയിന്റ്സ്-ചാക്ക–പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ-വേൾഡ്‍വാർ-മ്യൂസിയം-വെള്ളയമ്പലം-കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് പാടില്ല.
നാളെ (ഒക്‌ടോബർ 22):
രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ശംഖുംമുഖം-ആൾസെയിന്റ്സ്-ചാക്ക–പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ-അയ്യങ്കാളി ഹാൾ-വെള്ളയമ്പലം-കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കില്ല.
വൈകിട്ട് 4 മുതൽ രാത്രി 10 വരെ കവടിയാർ-വെള്ളയമ്പലം-ആൽത്തറ–ശ്രീമൂലം ക്ലബ്-വഴുതക്കാട്-വിമൻസ് കോളേജ് ജംഗ്ഷൻ-മേട്ടുക്കട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചിരിക്കുന്നു.
ഒക്‌ടോബർ 23: രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12.30 വരെ കവടിയാർ-വെള്ളയമ്പലം-മ്യൂസിയം-പാളയം-വി.ജെ.റ്റി-ആശാൻ സ്ക്വയർ-ജനറൽ ആശുപത്രി-പാറ്റൂർ-പള്ളിമുക്ക്-പേട്ട-ചാക്ക-ആൾസെയിന്റ്സ്-ശംഖുംമുഖം റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
ഗതാഗതം വഴിതിരിച്ചുവിടും:
പ്രധാന റോഡിൽ വന്നുചേരുന്ന ഇടറോഡുകളിൽ നിയന്ത്രണമേർപ്പെടുത്തി ഗതാഗതം വഴിതിരിച്ചുവിടും. ഇന്ന് മുതൽ 23 വരെ ശംഖുംമുഖം-വലിയതുറ, പൊന്നറ, കല്ലുംമൂട്-ഈഞ്ചയ്ക്കൽ-അനന്തപുരി ആശുപത്രി-ഈഞ്ചയ്ക്കൽ-മിത്രാനന്ദപുരം-എസ്.പി ഫോർട്ട്-ശ്രീകണ്ഠേശ്വരം പാർക്ക്-തകരപ്പറമ്പ് മേൽപ്പാലം-ചൂരക്കാട്ടുപാളയം-തമ്പാനൂർ ഫ്ലൈഓവർ-തൈക്കാട്-വഴുതക്കാട്-വെള്ളയമ്പലം റോഡിലും ഗതാഗത നിയന്ത്രണമുണ്ട്.
വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക:
വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം.
ഡൊമസ്റ്റിക് എയർപോർട്ടിലേക്ക്: വെൺപാലവട്ടം, ചാക്ക ഫ്ളൈ ഓവർ, ഈഞ്ചക്കൽ, കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴി പോകണം.
അന്താരാഷ്ട്ര ടെർമിനലിലേക്ക്: വെൺപാലവട്ടം, ചാക്ക ഫ്ളൈ ഓവർ, ഈഞ്ചക്കൽ, കല്ലുംമൂട്, അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകണം.











