ലെബനനിലെ ഹിസ്ബുള്ള ആസ്ഥാനത്തിനു നേർക്ക് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ജോർദ്ദാൻ്റെ വ്യോമപാതയിലൂടെ നൂറുകണക്കിന് മിസൈലുകൾ ഇസ്രായേലിലേക്ക് വർഷിച്ചു. ഇറാൻ്റെ പുകൾപെറ്റ വ്യോമ പ്രതിരോധ സംവിധാനമായ "അയൺ ഡോം " ഈ മിസൈൽ ആക്രമണങ്ങളെ ഫലപ്രദമായി തകർത്തതായി പ്രാഥമിക വിശകലനങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചുവെങ്കിലും നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ഈ നിമിഷത്തിൽ ലഭ്യമായിട്ടില്ല. ഇസ്രയേൽഇറാനെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കുകയും അമേരിക്ക ഇസ്രയേലിന് പിന്തുണയുമായി എത്തുകയും ചെയ്താൽ പശ്ചിമേഷ്യ മുഴുവനും യുദ്ധത്തിൻ്റെ ഭീകരമായ പരിണതഫലങ്ങൾ അനുഭവിക്കേണ്ടതായി വരും. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ നിന്നും ഇറാൻ്റെ മിസൈലുകൾ തകർക്കാൻ അമേരിക്ക നിർദ്ദേശ്ശം നൽകിയതായും വിവരങ്ങൾ പുറത്തുവരുന്നു. അതിനിടെ ഇറാൻ്റെ ആക്രമണത്തോടെ അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡോയിലിൻ്റെ വില ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
Photo Courtesy - Google