NEWS
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഇന്ത്യ സഖ്യ എം.പിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു കൂടിക്കാഴ്ചയ്ക്ക് അനുമതി നല്കി.
09/10/2026 06:08 PM IST
സണ്ണി ലുക്കോസ്

ഇന്ന് (ഒക്ടോബർ 9) രാത്രി 8 മണിക്ക് രാഷ്ട്രപതി ഭവനില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടങ്ങുന്ന 10 അംഗ ജനപ്രതിനിധികളുടെ സംഘത്തിനാണ് രാഷ്ട്രപതി അനുമതി നല്‍കിയിട്ടുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷാണ് വിവരങ്ങള്‍ എക്സിലൂടെ പുറത്തുവിട്ടത്.
പലകുറി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും ലഭിക്കാതെ വന്നതോടെ ഇന്ന് രാഷ്ട്രപതി ഭവന് മാര്‍ച്ച് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഇന്‍ഡ്യാ സഖ്യം. ഉച്ചയ്ക്ക് ശേഷം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലേക്ക് എത്തിച്ചേരാന്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
അതിനിടെയാണ് വൈകിയുള്ള ഈ നീക്കം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആദ്യദിനം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും ഒക്ടോബര്‍ 7ന് ജന്തര്‍ മന്തറിലേയ്ക്കും മാര്‍ച്ച് നടത്തിയിരുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










