10:13am 11 November 2026
NEWS
ശബരിമല സംരക്ഷണ സംഗമത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നു
19/09/2025  10:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ശബരിമല സംരക്ഷണ സംഗമത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നു

കൊച്ചി: ശബരിമല കര്‍മ്മ സമതിയുടെ നേതൃത്വത്തില്‍ 22ന് നടത്തുന്ന ശബരിമല സംരക്ഷണ സംഗമത്തിന്റെ തയ്യാറെടുപ്പുകള്‍ മികച്ച രീതിയില്‍ നടക്കുന്നതായി ആര്‍ വി ബാബുവും എസ് ജെ ആര്‍ കുമാറും അറിയിച്ചു. 

പന്തളം നാനാക് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിശ്വാസത്തോടൊപ്പം വികസനം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സെമിനാറില്‍ കേരളത്തില്‍ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമുള്ള ആയിരം പ്രതിനിധികള്‍ പങ്കെടുക്കും. 

ഉച്ചയ്ക്ക് മൂന്ന് മണിക്ക് പന്തളം സ്വാമി അയ്യപ്പന്‍ നഗറില്‍ ഭക്തജന സംഗമം നടക്കും. ബി ജെ പി തമിഴ്‌നാട് മുന്‍ പ്രസിഡന്റ് കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. 

സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സിക്കാന്‍ വേണ്ട ഉപകരണങ്ങള്‍ പോലും വാങ്ങിക്കൊടുക്കാത്ത സര്‍ക്കാര്‍ അയ്യപ്പ സംഗമത്തിന് വേണ്ടി ധൂര്‍ത്ത് നടത്തുകയാണ്. 

വാര്‍ത്താ സമ്മേളനത്തില്‍ ശ്രീകുമാര്‍ വയലില്‍, സി കെ മോഹന്‍, കെ സി നരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img