09:25am 18 January 2026
NEWS
ബജറ്റിന്റെ മുന്നൊരുക്കം; 'കേരളശബ്ദ'ത്തിലെ അഭിമുഖം വായിച്ച്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ
18/01/2024  11:23 AM IST
Nila
ബജറ്റിന്റെ മുന്നൊരുക്കം; കേരളശബ്ദത്തിലെ അഭിമുഖം വായിച്ച്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ

കേരളം ചർച്ച ചെയ്യുന്ന അതിപ്രധാന സാമ്പത്തിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കേരളശബ്ദത്തിന്റെ ഏറ്റവും പുതിയ പ്രിന്റ് എഡിഷൻ വായിച്ച് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ധനമന്ത്രിയുടെ അഭിമുഖവും ഉൾക്കൊള്ളുന്നതാണ് കേരളശബ്ദത്തിന്റെ ഏറ്റവും പുതിയ പതിപ്പ്. സംസ്ഥാന ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് കേരളശബ്ദത്തിന് ധനമന്ത്രി പ്രത്യേക അഭിമുഖം നൽകിയത്.

സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഈ മാസം 25ന് തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന സമ്മേളനം മാർച്ച് 27 വരെ നീളും. ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെഎൻ ബാലഗോപാൽ സംസ്ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോർട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img