01:18am 07 November 2026
NEWS
മികച്ച മോട്ടിവേഷണല്‍ പരമ്പരക്കുള്ള പ്രേംനസീര്‍ സുഹൃത് സമിതി ഗ്ലോബല്‍ പുരസ്‌കാരം വിജയമന്ത്രങ്ങള്‍ക്ക്
24/02/2025  12:34 PM IST
മികച്ച മോട്ടിവേഷണല്‍ പരമ്പരക്കുള്ള പ്രേംനസീര്‍ സുഹൃത് സമിതി ഗ്ലോബല്‍ പുരസ്‌കാരം വിജയമന്ത്രങ്ങള്‍ക്ക്

ദോഹ. പ്രേംനസീര്‍ സുഹൃത് സമിതി ഗ്‌ളോബല്‍ ചാപ്റ്ററിന്റെ മികച്ച മോട്ടിവേഷണല്‍ പരമ്പരക്കുള്ള പുരസ്‌കാരം ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ക്ക് .  സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും പ്രചോദിപ്പിക്കുന്ന പരമ്പരയെന്ന നിലക്കാണ്  പുരസ്‌കാരം. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗൃഹീത ശബ്ദത്തില്‍ സഹൃദയ ലോകം നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണ് വിജയമന്ത്രങ്ങള്‍. 

ഷാര്‍ജ അല്‍ നഹദയിലെ മിയ മാളില്‍ പ്രേംനസീര്‍ സുഹൃത് സമിതി  ഗ്‌ളോബല്‍ ചാപ്റ്ററും ഔവര്‍ ടിവിയും സംയുക്തമായി സംഘടിപ്പിച്ച ശങ്കര്‍ @മിഴിയോരം 2025 പരിപാടിയില്‍ ശങ്കറും സര്‍ സോഹന്‍ റോയിയും ചേര്‍ന്ന്  പുരസ്‌കാരം സമ്മാനിച്ചു.  ചാക്കോ ഓലകാടന്‍,  ബിന്‍ മൂസ ട്രാവല്‍ ഫൗണ്ടര്‍ & മാനേജിങ് ഡയറക്ടര്‍ മേരി തോമസ്, സിനിമ ഡയറക്ടര്‍ കൃഷ്ണ പ്രിയദര്‍ശന്‍ നായര്‍, അക്കാഫ് ജനറല്‍ സെക്രട്ടറി വി എസ് ബിജു കുമാര്‍, വിഷ്ണു വിജയന്‍, പ്രേനസീര്‍ സുഹൃത് സമിതിയും ഗ്ലോബല്‍ ചെയര്‍മാന്‍ ഷാജി പുഷ്പാംഗദന്‍,  ഗ്ലോബല്‍ സെക്രട്ടറി  കെ കെ നാസര്‍, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ എ ബി ജിഫ്രി ഔവര്‍ ടിവി  മാനേജിങ് ഡയറക്ടര്‍ ദിവ്യ നായര്‍ എന്നിവര്‍  നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img