04:13pm 16 October 2026
NEWS
അഭിനയത്തികവുകൊണ്ടും സ്വഭാവമഹിമകൊണ്ടും വിസ്മയിപ്പിച്ച കലാകാരനായിരുന്നു പ്രേം നസീര്‍: തുളസീദാസ്
16/10/2026  12:41 PM IST
nila
അഭിനയത്തികവുകൊണ്ടും സ്വഭാവമഹിമകൊണ്ടും വിസ്മയിപ്പിച്ച കലാകാരനായിരുന്നു പ്രേം നസീര്‍: തുളസീദാസ്

 

ദോഹ: അഭിനയത്തികവുകൊണ്ടും വ്യക്തിത്വത്തിന്റെ മഹിമകൊണ്ടും സിനിമാപ്രേമികളെ വിസ്മയിപ്പിച്ച മഹാനടനായിരുന്നു പ്രേം നസീറെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ തുളസീദാസ് അഭിപ്രായപ്പെട്ടു.

പ്രേം നസീര്‍ സുഹൃത് സമിതി ദോഹയിലെ മജാസ് റസ്റ്റോറന്റ് ഹാളില്‍ സംഘടിപ്പിച്ച പ്രേം നസീര്‍ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമാപ്രവര്‍ത്തകരെയും ആസ്വാദകരെയും ഒരുപോലെ പരിഗണിക്കുകയും എല്ലാവരെയും സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്ത പ്രേം നസീറിന്റെ ജീവിതം പ്രചോദനാത്മകവും അനുകരണീയവുമായിരുന്നു. വ്യക്തിബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്ന അദ്ദേഹത്തിന്റെ പെരുമാറ്റവും സഹജീവികളോടുള്ള കരുതലും എക്കാലവും മാതൃകയാക്കാവുന്നതാണെന്നും തുളസീദാസ് പറഞ്ഞു.

സഹസംവിധായകനായി താന്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത് പ്രേം നസീര്‍ അഭിനയിച്ച സിനിമയിലൂടെയായിരുന്നു. സിനിമാജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വിലപ്പെട്ട അനുഭവമായിരുന്നു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അനായാസം അവതരിപ്പിച്ച് സിനിമയെയും ജീവിതത്തെയും ഒരുപോലെ ആഘോഷമാക്കിയ കലാകാരനായിരുന്നു പ്രേം നസീറെന്നും അദ്ദേഹം അനുസ്മരിച്ചു.

മീഡിയ പ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രേം നസീര്‍ സുഹൃത് സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ, ഖത്തര്‍ ബിസിനസ് ഫോറം (കെ.ബി.എഫ്.) പ്രസിഡന്റ് ഷഹീന്‍ മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു.

പ്രേം നസീറിന്റെ അഭിനയമികവും വ്യക്തിജീവിതത്തിലെ മഹത്തായ മൂല്യങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തിന്റെ ഓര്‍മകള്‍ പ്രവാസലോകത്ത് സജീവമായി നിലനിര്‍ത്തുന്നതിനും അനുസ്മരണച്ചടങ്ങ് വേദിയായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img