10:51pm 25 November 2026
NEWS
അവിവാഹിതയായ യുവതി ഗർഭിണിയായി; 19കാരിയെ മാതാപിതാക്കൾ കൊലപ്പെടുത്തി


25/11/2026  09:10 PM IST
nila
അവിവാഹിതയായ യുവതി ഗർഭിണിയായി; 19കാരിയെ മാതാപിതാക്കൾ കൊലപ്പെടുത്തി

ടെഹ്റാൻ: വിവാഹത്തിന് മുമ്പ് ഗർഭിണിയായ 19കാരിയെ മാതാപിതാക്കൾ ക്രൂരമായി കൊലപ്പെടുത്തി. പടിഞ്ഞാറൻ ഇറാനിലെ സനന്ദജ് നഗരത്തിലാണ് നടുക്കുന്ന സംഭവം. ഹെലിയ ഫത്താഹി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാതാപിതാക്കളായ വോറിയ ഫത്താഹിയെയും ലൈല വെയ്സിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു യുവാവുമായി പ്രണയത്തിലായിരുന്ന ഹെലിയ ഇയാളിൽനിന്ന് ഗർഭിണിയായ വിവരം കഴിഞ്ഞ ആഴ്ചയാണ് വീട്ടുകാരെ അറിയിച്ചത്. ഇതിൽ പ്രകോപിതരായ മാതാപിതാക്കൾ യുവതിയെ ക്രൂരമായി മർദിക്കുകയും അപസ്മാര ചികിത്സയ്ക്കായി ഉപയോഗിക്കുന്ന 30 ഗുളികകൾ നിർബന്ധിച്ച് കഴിപ്പിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഗുളികകൾ കഴിച്ചിട്ടും മരണം സംഭവിക്കാത്തതിനെ തുടർന്ന് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

മകളെതിരെ പരാതി നൽകുന്നതിനായി മാതാപിതാക്കൾ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. അവിടെനിന്ന് മടങ്ങിയെത്തിയ ശേഷമാണ് ഹെലിയയെ ആക്രമിച്ചതെന്നാണ് വിവരം. പൊലീസ് ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img