
ചെങ്ങന്നൂർ: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും മഴക്കാല പൂർവ ശുചീകരണം ഉറപ്പാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് പുതുതായി രൂപീകരിക്കുന്ന സംസ്ഥാന സർക്കാർ അടിയന്തിര ഇടപെടലുകൾ നടത്തണമെന്നും മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ മാന്നാർ മേഖല വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. 1278-ാം നമ്പർ കുരട്ടിശ്ശേരി ശാഖാ ഹാളിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന മാന്നാർ മേഖല മേഖല വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. ജോയിൻ കൺവീനർ പുഷ്പ ശശികുമാർ, അഡ്.കമ്മിറ്റിയംഗങ്ങളായ അനിൽകുമാർ റ്റി.കെ, ഹരിപാലമൂട്ടിൽ, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ് എന്നിവർ പ്രസംഗിച്ചു. മേഖല ട്രഷറർ വൽസല ശശികുമാർ സ്വാഗതവും ചെയർമാൻ വേണു കേശവ് കൃതജ്ഞതയും പറഞ്ഞു.
പുതിയ ഭാരവാഹികളായി വേണു കേശവ്(ചെയർമാൻ), രാജേഷ് കൊടുമുട്ടാറ്റ്(വൈസ് ചെയർമാൻ), സുധാകരൻ സർഗ്ഗം(കൺവീനർ), വൽസല ശശികുമാർ(ട്രഷറർ), സുരേഷ് കുമാർ, ശ്രീലതരവീന്ദ്രൻ, ശിവദാസൻ, ലളിതാംബിക, വിജയശ്രീ, സിന്ധു സുഭാഷ്, വിഷ്ണു പ്രസാദ്, തങ്കപ്പൻ, മുരളീധരൻ, വസന്തകുമാരി, മഞ്ജു ശ്രീനി (കമ്മിറ്റിയംഗങ്ങൾ) എന്നിവർ ഉൾപ്പെട്ട 15 അംഗ കമ്മറ്റിയെ വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു.










