04:04am 29 October 2026
NEWS
പ്രവാസി വെൽഫെയർ സാഹോദര്യ യാത്രയ്ക്ക് സ്വീകരണം നല്‍കി
14/06/2025  09:47 PM IST
nila
പ്രവാസി വെൽഫെയർ സാഹോദര്യ യാത്രയ്ക്ക് സ്വീകരണം നല്‍കി

ദോഹ: 'നാടിൻറെ നന്മക്ക് നമ്മൾ ഒന്നാകണം' എന്ന പ്രമേയത്തില്‍ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന സാഹോദര്യ കാലത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡണ്ട് പ്രസിഡൻറ് ആര്‍ ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രയ്ക്ക് മഞ്ചേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള മുഖ്യപ്രഭാഷണം നടത്തി, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം മുഹമ്മദ് കുഞ്ഞി, മലപ്പുറം ജില്ലാ പ്രസിഡണ്ട് അമീൻ അന്നാര തുടങ്ങിയവര്‍ സംസാരിച്ചു.  സംസ്ഥാന പ്രസിഡണ്ടിന് വിവിധ സംഘടനാ പ്രതിനിധികൾ  ഹാരാർപ്പണം നടത്തി. തുടർന്ന് പ്രസിഡണ്ട് ചന്ദ്രമോഹൻ മറുപടി പ്രസംഗം നടത്തി. പരിപാടിയിൽ ഷിബിലി സ്വാഗതവും, മണ്ഡലം പ്രസിഡണ്ട് യാസർ എം ടി അധ്യക്ഷത വഹിക്കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി മൈലാഞ്ചിടൽ, കുട്ടികള്‍ക്കായി ഡ്രോയിങ്, കളറിംഗ്  എന്നീ മത്സരങ്ങളും വിവിധ കലാപരിപാടികളും  നടന്നു. വിജയികൾക്കും പങ്കെടുത്ത കുട്ടികള്‍ക്കുമുള്ള സമ്മാനങ്ങൾ ചടങ്ങില്‍ വിതരണം ചെയ്തു.  ലഹരി ബോധവൽക്കരണ ക്ലാസിന്‌ ഡോ. ഷഫീഖ് നേതൃത്വം നല്‍കി. മണ്ഡലത്തിലെ ചിത്രകാരി ഷാമിയ വരച്ച ചിത്രം സമ്മാനമായി സംസ്ഥാന പ്രസിഡണ്ടിന്‌ സമര്‍പ്പിച്ചു.  ഷാക്കിർ കെ, ഹുസൈൻ എം ടി , നാസർ പി , ഷിബിലി പയ്യനാട്, സൽമാൻ എ കെ , ഫസീല , സൽവ്വ, ഫെബിന എന്നിവർ പരിപാടിക്ക്  നേതൃത്വം നല്‍കി.

പ്രവാസി വെൽഫയർ സാഹോദര്യയാത്രയ്ക്ക് സ്വീകരണം നൽകി
18/06/2025  11:49 AM IST
nila
പ്രവാസി വെൽഫയർ സാഹോദര്യയാത്രയ്ക്ക് സ്വീകരണം നൽകി

ദോഹ: പ്രവാസി വെൽഫയർ സംഘടിപ്പിക്കുന്ന ‘സാഹോദര്യ കാല’ത്തിൻറെ ഭാഗമായി സംസ്ഥാന പ്രസിഡൻറ് ആർ ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രയ്ക്ക് കല്യാശ്ശേരി തളിപ്പറമ്പ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ  സ്വീകരണം നൽകി. മണ്ഡലം പ്രസിഡണ്ട് റസാക്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം സന നസീം മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രാദേശിക കൂട്ടായ്മകളും മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത സഹോദര്യ സംഗമത്തിൽ കല്യാശ്ശേരിയിലെ മുട്ടിപ്പാട്ട് ടീമിന് ആദരം നൽകി. ജില്ലാ പ്രസിഡന്റ് മൻസൂർ സമാപനം നിർവഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള, സംസ്ഥാന കമ്മറ്റിയംഗം ലത കൃഷ്ണ തുടങ്ങിയവർ സംബന്ധിച്ചു.
കണ്ണൂർ ജില്ലാ സംയുക്ത  മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ ⁠ സ്വീകരണ പരിപാടിയിൽ കണ്ണൂർ മണ്ഡലം പ്രസിഡണ്ട് ജമീൽ ഫലാഹി  അധ്യക്ഷത വഹിച്ചു.  ⁠പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡൻറ് സാദിഖ് അലി മുഖ്യപ്രഭാഷണം നിർവഹിച്ചു ⁠. പ്രവാസത്തിന്റെ പതിറ്റാണ്ടുകൾ എന്ന പേരിൽ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ച സാഹോദര്യ സംഗമതിൽ ⁠വിവിധ കലാപരിപാടികളും അരങ്ങേറി. കണ്ണൂർ ജില്ലയിലെ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു. തലശ്ശേരി മണ്ഡലം പ്രസിഡന്റ് അഫ്സൽ ഹുസൈൻ സമാപനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി റബീഅ്‌ സമാൻ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ അസീം എം.ടി, രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
കാസറഗോഡ് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ പരിപാടിയിൽ  പ്രവാസി വെൽഫയർ സംസ്ഥാന വൈസ് പ്രസിഡൻറ് നജ്‌ല നജീബ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ ഷബീർ ടി.എം.സി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അനീസ് മാള, ജനറൽ സെക്രട്ടറിമാരായ ഷാഫി മൂഴിക്കൽ, താസീൻ അമീൻ, സംസ്ഥാന കമ്മറ്റിയംഗം മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.  
അഭിനയ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച  ലത്തീഫ് വടക്കേകാട്, പഴയകാല ഫുട്ബോൾ താരവും  പ്രവാസ ലോകത്തെ കായിക സംഘാറ്റകനുമായ നിസ്താർ പട്ടേൽ, ജില്ലയിൽ നിന്ന് ഇക്കഴിഞ്ഞ  പത്ത്‌,  പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ പരിപാടിയോടനുബന്ധിച്ച് ആദരിച്ചു. ലഹരി ദുഷ്യങ്ങൾ വരച്ചു കാണിക്കുന്ന ഏകാഗം, റാഫി നീലേശ്വരത്തിന്റെ ഗാനവിരുന്ന് എന്നിവയും അരങ്ങേറി.  ജില്ലാ ഭാരവാഹികൾ ആയ റമീസ്,  സിയാദ് അലി,  ഫഹദ്,  ഷകീൽ, ജമീല,  നടുമുറ്റം സെക്രട്ടറി ഫാത്തിമ തസ്‌നീം തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img