01:52am 15 June 2026
NEWS
പ്രവാസി വെല്‍ഫെയര്‍ പ്രാക്സിസ് 2.0
14/06/2026  06:43 PM IST
NILA
പ്രവാസി വെല്‍ഫെയര്‍ പ്രാക്സിസ് 2.0


പ്രവാസി വെൽഫെയര്‍ പ്രാക്സിസ് 2.0 എന്ന ശീര്‍ഷകത്തില്‍ പബ്ലിക് റിലേഷൻസ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഐ.ബി.പി.സി പ്രസിഡണ്ട് താഹ മുഹമ്മദ്, ക്യു.എഫ്.എം നെറ്റ്‌വര്‍ക്ക് സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍, ഷാഫിദ് ഫാരിസ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.  

പൊതുസമൂഹത്തിലെ ഇടപെടലുകള്‍ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും  സമൂഹ മാധ്യമങ്ങളില്‍ ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിനും ആവശ്യമായ പരിശീലനമാണ് വർക്ക്‌ഷോപ്പിലൂടെ നൽകിയത്. പൊതുബന്ധങ്ങളുടെ പ്രാധാന്യം, സംഘടനയുടെ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മാർഗങ്ങൾ, സാമൂഹിക മാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം, വ്യക്തിഗത വളര്‍ച്ച തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നല്‍കി.

വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. പ്രവാസി വെൽഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എ.ആര്‍ അബ്ദുല്‍ ഗഫൂര്‍ പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി അബ്ദുറഹീം വേങ്ങേരി നന്ദി പറഞ്ഞു.

Video link - https://fromsmash.com/Pravasi-welfare-praxis

ഫോട്ടോ - പ്രവാസി വെൽഫെയര്‍ സംഘടിപ്പിച്ച 'പ്രാക്സിസില്‍'  ഐ.ബി.പി.സി പ്രസിഡണ്ട് താഹ മുഹമ്മദ് സംസാരിക്കുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img