
ഭരണഘടനാ സ്ഥാപനങ്ങള് നിഷ്പക്ഷതയോടെ പ്രവര്ത്തിക്കുമ്പോഴാണ് ജനാധിപത്യം കൂടുതല് സൗന്ദര്യാത്മകമാകുന്നതെന്ന് പ്രവാസി വെല്ഫെയര് സംഘടിപ്പിച്ച സ്നേഹ ചത്വരം പരിപാടി അഭിപ്രായപ്പെട്ടു. ഭരണഘടനാ മൂല്യങ്ങൾ, ജനാധിപത്യ അവകാശങ്ങൾ, സാമൂഹ്യനീതി, മതനിരപേക്ഷത, പൗരാവകാശങ്ങള് തുടങ്ങിയ അടിസ്ഥാന തത്വങ്ങള് സംരക്ഷിക്കപ്പെടുന്നെന്ന് ഉറപ്പാക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള് സംശയത്തിന്റെ നിഴലിലാകുന്നത് ജനാധിപത്യത്തെ ദുര്ബലപ്പെടുത്തുമെന്നും പരിപാടിയില് സംസാരിച്ചവര് അഭിപ്രായപ്പെട്ടു.
പ്രവാസി വെല്ഫെയര് സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്രമോഹന് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന് അദ്ധ്യക്ഷത വഹിച്ചു. അബ്ദു വാഹദ് തൃശ്ശൂര്, നിസാര് കണ്ണൂര്, നഈം അഹമ്മദ് വേങ്ങേരി, ആരിഫ് വടകര തുടങ്ങിയവര് സംസാരിച്ചു. മെർസൂഖ് സൈദ്മുഹമ്മദ്, റഫീഖ് ടി.ബി, ഷിഹാബ് കെ.എ എന്നിവര് ഗാനമാലപിച്ചു. സംസ്ഥാന കമ്മറ്റിയംഗം റാസിഖ് നാരങ്ങോളി സ്വാഗതവും സംസ്ഥാന സെക്രട്ടറി നിഹാസ് എറിയാട് സമാപനവും നിര്വ്വഹിച്ചു.










