
ദോഹ: പഴയകാല ഫുട്ബോൾ താരം ഖത്തർ പ്രവാസി നിസ്ഥാർ പാട്ടേലിനെപ്രവാസി വെൽഫെയർ കാസറഗോഡ് ജില്ലാ കമ്മിറ്റി ആദരിച്ചു.
ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം വൈസ് പ്രസിഡന്റ് കാസറഗോഡ് കോടിക്കുളം സ്വദേശിയുമായ നിസ്ഥാർ പാട്ടേലിനെ കായിക രംഗത്തെ മികച്ച സംഭാവന കൾക്കാണ് ആദരവ് സംഘടിപ്പിച്ചത്.
പ്രവാസി വെൽഫെയർ ഹാളിൽ നടന്ന ജില്ലാ സാഹോദര്യ സംഗമത്തിലാണ് ആദരിച്ചത്. അഭിനേതാവ് ലത്തീഫ് വടക്കേകാട്, പത്ത്, പന്ത്രണ്ട് ക്ളാസുകളിൽ ജില്ലയിൽ നിന്നും മികച്ച വിജയം വരിച്ച വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു.
ഗായകൻ റാഫി നീലേശ്വരം ലഹരി വിരുദ്ധ ഗാനം ആലപിച്ചു, ലത്തീഫ് വടക്കേകാട് ലഹരി ദുഷ്യങ്ങൾ വരച്ചു കാണിക്കുന്ന ഏകാങ്ക നാടകവും അവതരിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് ചന്ദ്രമോഹൻ, ജില്ലാ പ്രസിഡന്റ് ഷബീർ ടി എം സി, സംസ്ഥാന കമ്മറ്റി അംഗവും മുൻ ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടി കെ, സംസ്ഥാന ഭാരവാഹികളായ അനീസ് മാള, ഷാഫി ഇദ്റീസ്, നജ്ല നജീബ്, ജില്ലാ ഭാരവാഹികൾ ആയ റമീസ്, സിയാദ് അലി, ഫഹദ്, ഷകീൽ, ജമീല, നടുമുറ്റം സെക്രട്ടറി ഫാത്തിമ തസ്നീം എന്നിവർ പങ്കെടുത്തു,











