04:40pm 12 November 2026
NEWS
പ്രവാസി വെല്‍ഫെയര്‍: സ്കൂൾഅധ്യാപകര്‍ക്കായി എ.ഐ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
12/01/2026  10:59 AM IST
nila
പ്രവാസി വെല്‍ഫെയര്‍: സ്കൂൾഅധ്യാപകര്‍ക്കായി എ.ഐ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

ദോഹ : പ്രവാസി വെല്‍ഫെയര്‍ എച്ച്.ആര്‍.ഡി വിഭാഗം തിരുവനന്തപുരം ജില്ലാക്കമ്മറ്റി കമ്മിറ്റിയുമായി  സഹകരിച്ച് ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളിലെ അധ്യാപകര്‍ക്കായി എ.ഐ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. നിർമിത ബുദ്ധി സാങ്കേതിക വിദ്യയിലെ നൂതനമായ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതലായി സർവീസ് - വ്യവസായിക മേഖലകളിൽ ഉപയോഗിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്.  ദോഹയിലെ ഇന്ത്യൻ സ്കൂൾ അധ്യാപകര്‍ക്ക് ഈ നൂതന വിദ്യ പരിചയപ്പെടുത്താനും അധ്യാപനം എളുപ്പമാക്കുന്നതിനും ഉതകുന്ന തരത്തിലായിരുന്നു വർക്ക്ഷോപ്പ്.  എ.ഐ ആര്‍ക്കിടെക്റ്റ് നസര്‍ അഷറഫ് ശില്പശാലക്ക് നേതൃത്വം നല്‍കി. ദോഹയിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുമുള്ള അധ്യാപകര്‍ പങ്കെടുത്തു.
പ്രോഗ്രാം കൺവീനർ സുമയ്യ തഹ്‌സീൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.ആര്‍.ഡി വിഭാഗം അംഗങ്ങളായ റാദിയ കണ്ണൂര്‍, അഫീഫ ഹുസ്ന, ജില്ലാ ഭാരവാഹികളായ അജീന അസീം, ഭവ്യ എന്നിവർ നേതൃത്വം നല്‍കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img