
ദോഹ: ഇന്ത്യൻ എംബസി ഇന്ത്യൻ കൾച്ചറൽ സെന്ററുമായി ചേർന്ന് പ്രവാസി ഭാരതീയ ദിനം (PBD) ആഘോഷിച്ചു.
ഐസിസി അശോക ഹാളിൽനടന്ന പരിപാടി ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ രാജ്യത്തിന്റെ ആഗോള വളർച്ചയിലെ സംഭാവനകൾക്ക് ആദരം അർപ്പിക്കുന്നതിനൊപ്പം, ‘നാരി ശക്തി’ (വനിതാശക്തി) എന്ന പ്രമേയത്തിലാണ്ഈ വർഷത്തെ ആഘോഷം സംഘടിപ്പിച്ചത്.പരിപാടിയിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ ശ്രീ. വിപുൽ, ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ആശംസകൾ നേർന്ന്, ഓരോ ഇന്ത്യൻ പ്രവാസിയുടെയും ക്ഷേമത്തിനായി എംബസി പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. ഇന്ത്യയും ലോകവും തമ്മിലുള്ള ശക്തമായ പാലമാണ് ഇന്ത്യൻ പ്രവാസി സമൂഹമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശവും അദ്ദേഹം ഓർമ്മിപ്പിച്ചു.‘നാരി ശക്തി’ പ്രമേയത്തിന്റെ ഭാഗമായി, വിദ്യാഭ്യാസം, സാമൂഹിക സേവനം, മാധ്യമം എന്നീ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ ഇന്ത്യൻ വനിതാ നേതാക്കളെ ‘നാരി ശക്തി സമ്മാൻ’ നൽകി ആദരിച്ചു.
വിദ്യാഭ്യാസ വിഭാഗത്തിൽ എംഇഎസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ, ഡിപിഎസ്–മോഡേൺ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അസ്ന നഫീസ് എന്നിവരെ ആദരിച്ചു.
സാമൂഹിക സേവന രംഗത്ത് ഐസിസി വനിതാ ഫോറം പ്രസിഡന്റ് അഞ്ജന മേനോൻ, ഐസിസി എംസി അംഗം നന്ദിനി അബ്ബഗൗനി, ബില്ലവാസ് ഖത്തറിലെ അപർണ ശരത്, മഹാരാഷ്ട്ര മണ്ഡലിലെ ഉഷാ പാട്ടിൽ, ഐസിബിഎഫ് അഡ്വൈസറി കൗൺസിൽ അംഗം സറീന അഹദ്, ഐസിബിഎഫ് എംസി അംഗം ശ്രീമതി നീലാംബരി സുശാന്ത് എന്നിവരെ ആദരിച്ചു.
മാധ്യമ വിഭാഗത്തിൽ അൻഷു ജെയിൻ, അഫ്രീൻ ഖാൻ, നാസിയ അമീർ, അനുവ ശർമ്മ എന്നിവർക്കും അംഗീകാരം നൽകി.
ചടങ്ങിൽ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡന്റ് ഷാന വാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൾ റഹ്മാൻ, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ് തുടങ്ങിയവർ സാന്നിധ്യംവഹിച്ചു











