09:29pm 03 September 2026
NEWS
പ്രവാസിഭാരതി (കേരള) കര്‍മ്മശ്രേയസ് പുരസ്ക്കാരം കെ.എന്‍. റിദമോള്‍ക്ക്
06/01/2025  04:14 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പ്രവാസിഭാരതി (കേരള) കര്‍മ്മശ്രേയസ് പുരസ്ക്കാരം  കെ.എന്‍. റിദമോള്‍ക്ക്
 
കൊച്ചി : 23ാമത്  പ്രവാസി ഭാരതീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രവാസി ഭാരതി (കേരള) കര്‍മ്മശ്രേയസ് പുരസ്ക്കാരത്തിന്  തെന്നിന്ത്യയിലെ പ്രമുഖ സര്‍വ്വകലാശാലയായ  സംസ്കൃത സര്‍വ്വകലാശാല മുഖ്യകേന്ദ്രത്തിലെ സംഗീത വിഭാഗം വിദ്യാര്‍ത്ഥിനി കെ.എന്‍. റിദമോള്‍ അര്‍ഹയായി.  രാജ്യസഭാ മുന്‍ ഡെപ്യൂട്ടിചെയര്‍മാന്‍ പ്രൊഫ. പി.ജെ.കുര്യന്‍ ചെയര്‍മാനായ അവാര്‍ഡ് നിര്‍ണയസമിതിയാണ്  കെ.എന്‍. റിദമോളെ പ്രവാസി ഭാരതി (കേരള) കര്‍മ്മശ്രേയസ് പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തത്.    പരിമിതികളെ കരുത്താക്കി വിദ്യാഭ്യാസ സംഗീത കലാരംഗത്ത് അനുകരണീയമായ വ്യക്തിത്വമായി മുന്നേറുന്ന സംസ്കൃതസര്‍വ്വകലാശാല മുഖ്യകേന്ദ്രത്തിലെ സംഗീത വിഭാഗം വിദ്യാര്‍ത്ഥിനി കെ.എന്‍.റിദമോള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക കലാഗ്രൂപ്പായ  "അനുയാത്ര റിഥം" അംഗവും നിരവധി സംസ്ഥാന ദേശീയ പുരസ്ക്കാരവും ലഭിച്ചിട്ടുള്ള വ്യക്തിത്വമാണ്. തീവ്ര ഭിന്നശേഷി വെല്ലുവിളിയെ അതിജീവിച്ചാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക കലാഗ്രൂപ്പില്‍ ഇടം നേടി റിദമോള്‍ നാടിന് അഭിമാനമായത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ മുടിക്കല്‍ കുമ്പശ്ശേരി വീട്ടില്‍ കെ.എം.നാസറിന്‍റെയും ലൈലാബീവിയുടേയും ഇളയമകളാണ്. സഹോദരി റീമ മോള്‍ ഭാരത സര്‍ക്കാരിന്‍റെ കരസേന വിഭാഗത്തിലെ എം.എന്‍.എസ്. വിദ്യാര്‍ത്ഥിനിയാണ്. ഭാരതത്തിലെ 23ാമത്  പ്രവാസി ഭാരതീയ ദിനാഘോഷത്തോട് അനുബന്ധിച്ച് എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയും പ്രവാസി ഭാരതി കേരളയും വര്‍ഷംതോറും നല്‍കിവരുന്ന  പുരസ്ക്കാര സമര്‍പ്പണം ജനുവരി 9ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടല്‍ സിംഫണി കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ച്  കര്‍ണ്ണാടക നിയമസഭാസ്പീക്കര്‍ യു.ടി.ഖാദര്‍ പ്രശസ്തിപത്രവും ശില്പവും സ്മൃതിമെഡലും അടങ്ങുന്ന പ്രവാസി ഭാരതി (കേരള) കര്‍മ്മശ്രേയസ് പുരസ്ക്കാരം സമ്മാനിക്കും. പുതുച്ചേരി ആഭ്യന്തരവകുപ്പ്മന്ത്രി എ.നമശിവായം, സംസ്ഥാന ഭക്ഷ്യവകുപ്പ്മന്ത്രി അഡ്വ.ജി.ആര്‍. അനില്‍, മൃഗസംരക്ഷണവകുപ്പ്മന്ത്രി ജെ.ചിഞ്ചുറാണി, മുന്‍ കേന്ദ്രമന്തി ഒ.രാജഗോപാല്‍, മുന്‍ പ്രവാസി കേരള വകുപ്പ്മന്ത്രി എം.എം.ഹസന്‍,  എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി,  സംസ്ഥാന സര്‍ക്കാരിന്‍റെ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍  പി.ശ്രീരാമകൃഷ്ണന്‍ തുടങ്ങിയ സാമൂഹിക സാംസ്കാരിക പ്രവാസലോകത്തെ പ്രമുഖര്‍ പ്രവാസി ഭാരതി (കേരള) കര്‍മ്മശ്രേയസ് പുരസ്ക്കാര സമര്‍പ്പണ ചടങ്ങില്‍ സംബന്ധിക്കും.
എന്ന്,
കെ.എം. നാസര്‍
F/o കെ.എന്‍. റിദമോള്‍
9895884233
06/01/2025

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img