
ചെങ്ങന്നൂർ: നിയോജക മണ്ഡലത്തിൽ 2025-26 അധ്യയന വർഷം എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ,
സി ബി എസ് ഇ , ഐ സി എസ് ഇ , ഐ എസ് സി പരീക്ഷകളിൽ എല്ലാ വിഷയത്തിനും 90% ൽ കൂടുതൽ മാർക്ക് നേടിയവർ, വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ റാങ്ക് നേടിയർ, പുതിയതായി ഡോക്ടറേറ്റ് തുടങ്ങി മറ്റു ബഹുമതികൾ ലഭിച്ചവർക്ക് "പ്രതിഭാ പുരസ്കാരം എം എൽ എ മെറിറ്റ് അവാർഡ് -2026 ചടങ്ങിൽ ആദരിക്കുന്നു. കൂടാതെ 100% വിജയം കൈവരിച്ച സ്കൂളുകളേയും അനുമോദിക്കുന്നു.
ചെങ്ങന്നൂർ മണ്ഡലത്തിൽ ഉൾപ്പെട്ട സ്കൂളുകളിൽ പഠിച്ച കുട്ടികളുടെ വിവരങ്ങൾ സ്കൂളുകളിൽ നിന്നും ലഭ്യമാക്കുന്നതിനാൽ വ്യക്തിഗതമായി നൽകേണ്ടതില്ല. മണ്ഡലത്തിന് പുറത്ത് സ്കൂളുകളിൽ പഠിച്ച കുട്ടികൾ വ്യക്തിഗതമായി മാർക്ക് ലിസ്റ്റും ഫോട്ടോയും ചെങ്ങന്നൂർ എം.എൽ.എ ഓഫീസിൽ നേരിട്ട് എത്തിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - 2026 ജൂൺ 10
നമ്പർ: 0479 245 0007











