09:33pm 06 September 2026
NEWS
പ്രതിഭ എംഎൽഎയുടെ മകനെ കഞ്ചാവ് കേസിൽ നിന്നും ഒഴിവാക്കി
30/04/2025  12:33 PM IST
nila
പ്രതിഭ എംഎൽഎയുടെ മകനെ കഞ്ചാവ് കേസിൽ നിന്നും ഒഴിവാക്കി

ആലപ്പുഴ: പ്രതിഭ എംഎൽഎയുടെ മകനെ കഞ്ചാവ് കേസിൽ നിന്നും ഒഴിവാക്കി. എക്‌സൈസ് കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് യു.പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ ഏഴുപേരെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയത്. കേസിൽ നേരത്തെ പ്രതി ചേർത്തിരുന്ന മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികളെയാണ് ഒഴിവാക്കിയത്.  പട്ടികയിലുണ്ടായിരുന്ന മൂന്ന് പ്രതികൾ മാത്രമാണ് കേസിലുൾപ്പട്ടിട്ടുള്ളത് എന്നാണ് എക്‌സൈസ് ഇപ്പോൾ പറയുന്നത്. ഒഴിവാക്കിയ പ്രതികൾക്ക് കേസിൽ പങ്കില്ലെന്നടക്കം ചൂണ്ടിക്കാട്ടി എക്‌സൈസ് ഉടൻ കുറ്റപത്രവും സമർപ്പിക്കും.

കഴിഞ്ഞ ഡിസംബർ 28 നാണ് എംഎൽഎയുടെ മകൻ ഉൾപ്പെടെ ഒമ്പതു പേരെ തകഴിയിൽ നിന്ന് കുട്ടനാട് എകസൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും ഇവർക്കെതിരെ കേസും എടുത്തു. എന്നാൽ തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് ആപരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെക്കുകയും തുടർന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെയും എംഎൽഎയുടെയുമടക്കം മൊഴി എടുത്തിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.