02:59pm 26 July 2026
NEWS
പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിചുമതലയേറ്റു
26/07/2026  01:41 PM IST
NILA
പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിചുമതലയേറ്റു

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞ ധർമേന്ദ്ര പ്രധാന് പകരമായി പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതല ഏറ്റെടുത്തത്.

ധർമേന്ദ്ര പ്രധാൻ സമർപ്പിച്ച രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രള്‍ഹാദ് ജോഷിയെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചത്.

വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ശേഷം പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നിയമഭേദഗതികൾക്ക് മുൻഗണന നൽകുമെന്ന് സൂചനയുണ്ട്. കൂടാതെ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA)യിലെ നിയമന നടപടികൾ വേഗത്തിലാക്കുന്നതിനും അദ്ദേഹം ഇടപെടുമെന്നാണ് റിപ്പോർട്ടുകൾ.

കർണാടകയിലെ ധാർവാഡ് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രള്‍ഹാദ് ജോഷി അഞ്ചുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ്. കേന്ദ്ര മന്ത്രിസഭയിൽ കൽക്കരി, ഖനനം, പാർലമെന്ററി കാര്യങ്ങൾ തുടങ്ങിയ സുപ്രധാന വകുപ്പുകൾ മുമ്പ് അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img