NEWS
പ്രകാശഗിരി പെരുന്നാൾ കൊടിയേറി
06/01/2026 06:25 PM IST
nila

കോടുകുളഞ്ഞി .പ്രകാശഗിരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ
ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി.
ഇടവക വികാരി റവ. ഫാ. ഒബിൻ
ജോസഫ്
കൊടിയേറ്റ്കർമ്മം നിർവ്വഹിച്ചു. 11, 12, 13 തീയതികളിൽ നടത്തപ്പെടുന്ന കൺവൻഷനിൽ ഫാ. കുര്യൻ ദാനിയേൽ, ഫാ.ഷാനു ഏബ്രഹാം, ഫാ.ജോൺ മാത്യു എന്നിവർ വചന ശുശ്രൂഷ നിർവ്വഹിക്കും. 14ന് ഭക്തിനിർഭരമായ പ്രദക്ഷിണം ചുട്ടിമല സെന്റ് തോമസ് കുരിശടിയിൽ നിന്നുമാരംഭിക്കും. 15 ന് പെരുന്നാൾ ദിവസം ചെന്നൈ ഭദ്രാസനാധിപൻ
ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വി.മൂന്നിന്മേൽ കുർബാന, ശ്ലൈഹിക വാഴ്‌വ്, നേർച്ച വിളമ്പോടു കൂടി പെരുന്നാൾ സമാപിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











