03:51pm 26 April 2025
NEWS
പ്രദീപ് രംഗനാഥൻ - 'ഡ്രാഗൺ' സംവിധായകൻ അശ്വത്ത് മാരിമുത്തു - എ.ജി.എസ്.കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം
24/02/2025  05:47 PM IST
പ്രദീപ് രംഗനാഥൻ - ഡ്രാഗൺ സംവിധായകൻ അശ്വത്ത് മാരിമുത്തു - എ.ജി.എസ്.കൂട്ടുകെട്ടിൽ വീണ്ടും ഒരു ചിത്രം

 തമിഴിൽ രവി മോഹൻ (ജയം രവി) നായകനായ 'കോമാളി' എന്ന ചിത്രം മുഖേന സംവിധായകനായും, നടനായും അരങ്ങേറ്റം കുറിച്ച പ്രതീപ് രംഗനാഥൻ ഇപ്പോൾ തമിഴ് സിനിമയിൽ മോസ്റ്റ് വാണ്ടഡ് താരമായി മാറിയിരിക്കുകയാണ്. ഇതിന് കാരണം 'കോമാളി' സൂപ്പർഹിറ്റ് ചിത്രമായി മാറിയതിനെ തുടർന്ന് പ്രതീപ് രംഗനാഥൻ സംവിധാനം ചെയ്തു, നായകനായും അഭിനയിച്ച് പുറത്തുവന്ന 'ലവ് ടുഡേ' എന്ന ചിത്രവും സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറി. ഏകദേശം 5 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ 100 കോടിയിലധികം കളക്ഷൻ നേടുകയുണ്ടായി. ഈ ചിത്രത്തിന്റെ വമ്പൻ വിജയത്തിന് തുടർന്ന് പ്രതീപ് രംഗനാഥൻ നായകനായി അഭിനയിച്ച് ഈയിടെ റിലീസായി വമ്പൻ വിജയമായിരിക്കുന്ന  മറ്റൊരു ചിത്രമാണ് 'ഡ്രാഗൺ'. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രതീപ് രംഗനാഥന്റെ സുഹൃത്തും, 'ഓ മൈ കടവുളേ' എന്ന ചിത്രം സംവിധാനം ചെയ്ത അശ്വത്ത് മാരിമുത്തുവുമാണ്. പ്രതീപ് രംഗനാഥൻ നായകനായി അഭിനയിച്ചു സൂപ്പർഹിറ്റ് ചിത്രങ്ങളായി മാറിയ  'ലവ് ടുഡേ' എന്ന ചിത്രവും, 'ഡ്രാഗൺ' എന്ന ചിത്രവും നിർമ്മിച്ചത് തമിഴ് സിനിമയിലെ വമ്പൻ ബാനറായ 'എ.ജി.എസ്. എന്റർടൈൻമെന്റാണ്. 'ഡ്രാഗൺ' റിലീസായി രണ്ടു  ദിവസങ്ങൾക്കുള്ളിൽ തന്നെ 30 കോടി രൂപയോളം കളക്ഷൻ നേടി വമ്പൻ വിജയമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എ.ജി.എസ്., പ്രദീപ് രംഗനാഥൻ, അശ്വത്ത് മാരിമുത്തു കോമ്പിനേഷനിൽ അടുത്ത് തന്നെ മറ്റൊരു ചിത്രവും ഉണ്ടാകുമെന്നുള്ള പ്രഖ്യാപനം എജിഎസ് മാനേജിംഗ് ഡയറക്ടരായ  അർച്ചന കൽപാത്തി നടത്തിയിരിക്കുന്നത്.തുടർന്ന് മൂന്ന് ഹിറ്റ് ചിത്രങ്ങൾ നൽകിയ പ്രതീപ് രംഗനാഥൻ നായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന ചിത്രമാണ്. ഈ ചിത്രവും ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img img