06:33am 24 November 2026
NEWS
മുൻനിര നായകന്മാരെ കടത്തിവെട്ടി ഹാട്രിക് വിജയത്തിൽ പ്രദീപ് രംഗനാഥൻ...
24/10/2025  01:16 PM IST
Cinema desk
മുൻനിര നായകന്മാരെ കടത്തിവെട്ടി ഹാട്രിക് വിജയത്തിൽ പ്രദീപ് രംഗനാഥൻ...

രവി മോഹൻ (ജയം രവി) നായകനായ 'കോമാളി' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ  സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രദീപ് രംഗനാഥൻ, ഇപ്പോൾ തമിഴ് സിനിമയിലെ  ബോക്സ് ഓഫീസ് കളക്ഷൻ നായകനായിരിക്കുകയാണ്. സൂപ്പർഹിറ്റായ  'കോമാളി' എന്ന ചിത്രത്തിന് ശേഷം 'ലവ് ടുഡേ' എന്ന ചിത്രം സംവിധാനം ചെയ്തു, അതിൽ നായകനായും അഭിനയിച്ച പ്രദീപ് രംഗനാഥന് ഈ ചിത്രവും വമ്പൻ വിജയമായി. ഏകദേശം 5 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം 105 കോടിയോളം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി അഭിനയിച്ച 'ഡ്രാഗൺ' എന്ന ചിത്രവും സൂപ്പർഹിറ്റായി. ഏകദേശം 35 കോടി രൂപ ചെലവിൽ  നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് അശ്വത്ത് മാരിമുത്തു എന്ന നവാഗത സംവിധായകനാണ്. ഈ ചിത്രം 150 കോടിയോളം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ദീപാവലിയോടനുബന്ധിച്ച് ഈ മാസം 17-ന് പ്രദീപ് രംഗനാഥൻ നായകനായ  'ഡ്യൂഡ്' എന്ന ചിത്രം റിലീസായത്. പ്രദീപ് രംഗനാഥനോടൊപ്പം മമിതാ ബൈജു നായകിയായി അഭിനയിച്ച ഈ ചിത്രവും ബോക്സ് ഓഫീസിൽ നല്ല കളക്ഷൻ നേടി മുന്നേറുകയാണ്. ഇപ്പോഴത്തെ റിപ്പോർട്ടനുസരിച്ച് ഈ ചിത്രത്തിന്റെ കളക്ഷനും 100 കോടി കവിഞ്ഞു എന്നാണ് പറയപ്പെടുന്നത്. ഇങ്ങിനെ  തുടർച്ചയായി മൂന്ന് സിനിമകൾ റിലീസായി, ഓരോ ചിത്രവും 100 കോടിയിലധികം കളക്ഷൻ നേടിയിരിക്കുന്നതിനാൽ ഒരു ഹാട്രിക് വിജയ നായകനാകിയിരിക്കുകയാണ് പ്രദീപ് രംഗനാഥൻ. ഇദ്ദേഹത്തിന്റേതായി അടുത്ത് റിലീസിനൊരുങ്ങി വരുന്ന ചിത്രം, വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന 'LIK' ആണ്. ഈ ചിത്രം ഡിസംബർ 18-ന്  റിലീസാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.  ഈ ചിത്രത്തിന് ശേഷം 'ലവ് ടുഡേ' എന്ന ചിത്രം നിർമ്മിച്ച 'എ.ജി.എസ്' നിർമ്മിക്കുന്ന ഒരു ചിത്രത്തിലാണ് പ്രദീപ് രംഗനാഥൻ  നായകനായി അഭിനയിക്കാനിരിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രദീപ് രംഗനാഥനൊപ്പം 
അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചയാളാണ്. ഇങ്ങിനെ തമിഴ് സിനിമയിലെ മറ്റുള്ള മുൻനിര നായകന്മാരെ കടത്തിവെട്ടി തുടർന്ന് വിജയ ചിത്രങ്ങൾ നൽകി വരുന്ന  പ്രദീപ് രംഗനാഥൻ ഇപ്പോൾ കോളിവുഡിലെ മോസ്റ്റ് വാണ്ടഡ് ഹീറോയായി മാറിയിരിക്കുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img