02:04am 03 April 2026
NEWS
തമിഴിൽ തുടർന്ന് 4 സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ പ്രദീപ് രംഗനാഥൻ തെലുങ്കിലേക്ക്.
31/03/2026  01:39 PM IST
News desk
തമിഴിൽ തുടർന്ന്  4 സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ പ്രദീപ് രംഗനാഥൻ തെലുങ്കിലേക്ക്.

മിഴിൽ സൂപ്പർഹിറ്റായ 'കോമാളി' എന്ന ചിത്രം മുഖേന സംവിധായകനായി സിനിമയിൽ പ്രവേശിച്ച പ്രദീപ് രംഗനാഥൻ, പിന്നീട് നായകനായി  'ലവ് ടുഡേ',  'ഡ്രാഗൺ', 'ഡ്യൂഡ്' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ സിനിമകളെല്ലാം 100 കോടിയിലധികം കളക്ഷൻ നേടി വൻ വിജയം നേടുകയും ചെയ്തു. ഇങ്ങിനെ തുടർന്ന് നാല് വിജയകരമായ ചിത്രങ്ങൾ നൽകിയതിലൂടെ പ്രശസ്തനായ  പ്രദീപ് രംഗനാഥൻ നായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം വിഘ്നേഷ് ശിവൻ സംവിധാനം ചെയ്തിരിക്കുന്ന 'ലവ് ഇൻഷുറൻസ് കമ്പനി'യാണ്.  അടുത്ത് തന്നെ  റിലീസാകാനിരിക്കുന്ന  ഈ സിനിമയെ തുടർന്ന് തെലുങ്ക് സിനിമാ സംവിധായകനായ ചന്ദ്രശേഖർ യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണത്രെ പ്രദീപ് രംഗനാഥൻ നായകനായി അഭിനയിക്കുന്നത്. തെലുങ്കിൽ 'പ്രയാണം', 'സാഹസം', 'ചെക്ക്'  തുടങ്ങിയ ചില  സിനിമകൾ സംവിധാനം ചെയ്ത ചന്ദ്രശേഖർ യെലേട്ടി പ്രദീപ് രംഗനാഥനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴിലും, തെലുങ്കിലും പുറത്തുവരുമെന്നുള്ള റിപ്പോർട്ടുമുണ്ട്. പ്രദീപ് രംഗനാഥൻ നായകനായി അഭിനയിച്ച 'ഡ്യൂഡ്' എന്ന ചിത്രം നിർമ്മിച്ച തെലുങ്ക് പ്രൊഡക്ഷൻ ഹൗസായ 'മൈത്രി മൂവി മേക്കേഴ്‌സ്' ആണത്രേ ഈ പ്രോജക്റ്റ് നിർമ്മിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img