03:04am 30 April 2026
NEWS
കമൽഹാസൻ നിർമ്മിക്കുന്ന വെബ് സീരിസിൽ പ്രഭുദേവ..
22/08/2025  03:24 PM IST
Cinema desk
കമൽഹാസൻ നിർമ്മിക്കുന്ന വെബ് സീരിസിൽ പ്രഭുദേവ..

 

ലോഗേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്തും, കമൽഹാസനും ഒന്നിച്ചഭിനയിക്കുന്ന  ഒരു ചിത്രം നിർമ്മിക്കാൻ കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' ഒരുങ്ങി വരികയാണെന്നുള്ള  വാർത്ത നൽകിയിരുന്നല്ലോ! ഈ ചിത്രത്തിന്റെ ബഡ്ജറ്റും, ജോലികളും വളരെ കൂടുതലായതിനാൽ, ഇപ്പോൾ അതിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടന്നു വരികയാണ്.  അതേ സമയം കമൽഹാൻ  പ്രഭുദേവയെ നായകനാക്കി ഇപ്പോൾ ഒരു വെബ് സീരീസ് നിശബ്ദമായി നിർമ്മിച്ച് വരികയാണെന്നുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്. പ്രഭുദേവ നിലവിൽ മൂന്നോളം സിനിമകളിലും അഭിനയിക്കുന്നുണ്ട്. അടുത്തിടെ അദ്ദേഹത്തിന്റേതായി പുറത്തുവന്ന ചിത്രങ്ങൾ പരാജയമായതിനെ തുടർന്ന് അദ്ദേഹത്തിന്റെ  സിനിമാ മാർക്കറ്റും, ബിസിനസും കുറഞ്ഞതിനാലാണ് പ്രഭുദേവ ഇപ്പോൾ വെബ് സീരീസിലേക്ക് മാറിയിരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്. 'കാതല കാതല' എന്ന ചിത്രത്തിൽ പ്രഭുദേവയും, കമൽഹാസനും ഒന്നിച്ചഭിനയിച്ചിരുന്നു. പ്രഭുദേവയുടെ പിതാവ് സുന്ദരം മാസ്റ്റർ കമൽഹാസൻ അഭിനയിച്ച നിരവധി ചിത്രങ്ങൾക്ക്  നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. അതിനാൽ പ്രഭുദേവയും, കമൽഹാസനും വർഷങ്ങളായി കുടുംബ സുഹൃത്തുക്കളാണ്. കമൽഹാസൻ നിർമ്മിക്കുന്ന, പ്രഭുദേവ നായകനാകുന്ന വെബ് സീരീസ് കുറിച്ചുള്ള മറ്റുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. അത് അടുത്തുതന്നെ വരുന്നതായിരിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img