04:54am 08 November 2026
NEWS
നവീൻ ബാബുവിനെ അപമാനിക്കാൻ പി.പി ദിവ്യ ആസൂത്രണം നടത്തി;
400 പേജ് കുറ്റപത്രത്തിൽ ഏക പ്രതി പി.പി ദിവ്യ

29/03/2025  12:24 PM IST
ചെറുകര സണ്ണിലൂക്കോസ്
നവീൻ ബാബുവിനെ അപമാനിക്കാൻ പി.പി ദിവ്യ ആസൂത്രണം നടത്തി; 400 പേജ് കുറ്റപത്രത്തിൽ ഏക പ്രതി പി.പി ദിവ്യ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം ഇന്ന് നൽകും. 

പി പി ദിവ്യയാണ് കേസിലെ ഏക പ്രതി, 

ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാൻ പ്രേരണയായെന്ന് കുറ്റപത്രം വിശദമാക്കുന്നത്. 

നവീൻ ബാബുവിനെ അപമാനിക്കാൻ പി പി ദിവ്യ ആസൂത്രണം നടത്തി. 

യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നത്. 

വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കിയത് ദിവ്യ ആണെന്നും സ്വന്തം ഫോണിൽ നിന്ന് ദിവ്യ പ്രസംഗ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും കണ്ടെത്തലുണ്ട്. 

നവീൻ ബാബുവിന്റെ ആത്മഹത്യ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായില്ല. 

കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രെറ്റ് കോടതിയിലാണ് കുറ്റപത്രം നൽകുന്നത്. 

82 സാക്ഷികളാണ് കേസിലുള്ളത്. 

നാനൂറോളം പേജുകളാണ് കുറ്റപത്രത്തിനുള്ളത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img