11:33am 01 November 2026
NEWS
വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു; നാളെ മുതൽ ലോഡ് ഷെഡ്ഡിങ്ങിന് സാധ്യത
01/11/2026  08:45 AM IST
nila
വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു; നാളെ മുതൽ ലോഡ് ഷെഡ്ഡിങ്ങിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ വൈദ്യുതി തത്സമയ വിപണിയിൽ ലഭ്യമായില്ലെങ്കിൽ നാളെ മുതൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ടിവന്നേക്കും. ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി വിതരണം ഇന്നു മുതൽ നിലയ്ക്കുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.

ഇന്ന് അവധിയായതിനാൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. കഴിഞ്ഞ മാസം പീക്ക് സമയങ്ങളിൽ 850 മെഗാവാട്ട് വരെ വൈദ്യുതി അധികമായി ലഭിച്ചിരുന്നത് സംസ്ഥാനത്തിന് വലിയ ആശ്വാസമായിരുന്നു. എന്നാൽ, ഈ വൈദ്യുതിയുടെ ലഭ്യത നിലയ്ക്കുന്നത് പ്രതിസന്ധി സൃഷ്ടിച്ചേക്കും.

അതേസമയം, ഉത്തരേന്ത്യയിൽ ശൈത്യകാലം ആരംഭിച്ചതോടെ അവിടങ്ങളിലെ വൈദ്യുതി ഉപഭോഗം കുറയുകയും ഉൽപാദനം വർധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ തത്സമയ വൈദ്യുതി വിപണിയിൽ കൂടുതൽ വൈദ്യുതി ലഭ്യമാകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.

ഈ മാസം 15 വരെയെങ്കിലും തത്സമയ വിപണിയിൽനിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനാകുമെന്നാണ് കെഎസ്ഇബിയുടെയും സർക്കാരിന്റെയും പ്രതീക്ഷ. വിപണിയിൽനിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img