07:00pm 11 November 2026
NEWS
കേരളത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വികസനമെന്ന് നടൻ മമ്മൂട്ടി
01/11/2025  08:41 PM IST
nila
കേരളത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വികസനമെന്ന് നടൻ മമ്മൂട്ടി

തിരുവനന്തപുരം: കേരളത്തിൽ കണ്ണഞ്ചിപ്പിക്കുന്ന വികസനമെന്ന് നടൻ മമ്മൂട്ടി. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിദാരിദ്ര്യം മാത്രമാണ് ഇല്ലാതായതെന്നും ദാരിദ്ര്യം എന്ന വെല്ലുവിളി ഇപ്പോഴും മുന്നിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം തന്നെക്കാൾ ഇളയതും ചെറുപ്പവുമാണെന്നും താരം കൂട്ടിച്ചേർത്തു. ഏറെ നാളുകൾക്ക് ശേഷമാണ് മമ്മൂട്ടി പൊതുവേദിയിൽ എത്തിയത്. 

“സാമൂഹ്യ സേവന രംഗത്ത് കേരളം ഇന്ത്യയിലെ മുൻനിരയിലാണ്. നമ്മുടെ ജനാധിപത്യ ബോധത്തിന്റെ ഫലമാണ് ഈ നേട്ടങ്ങൾ. എന്നാൽ അതിദാരിദ്ര്യം മാത്രമാണ് ഇല്ലാതായത്; ദാരിദ്ര്യം എന്ന വെല്ലുവിളി ഇപ്പോഴും മുന്നിലുണ്ട്,” — മമ്മൂട്ടി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്ത ഉത്തരവാദിത്വം വളരെ വലുതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 “എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് എത്തിയപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടു. എന്നാൽ റോഡുകളും കെട്ടിടങ്ങളും മാത്രമല്ല വികസനം — സമൂഹത്തിന്റെ ജീവിതനില മെച്ചപ്പെടണം. ദാരിദ്ര്യം സമ്പൂർണമായി തുടച്ചുനീക്കുമ്പോഴാണ് യഥാർത്ഥ വികസനം സാധ്യമാകുക. വിശക്കുന്ന വയറിനു മുന്നിൽ യാതൊരു വികസനത്തിനും വിലയില്ല. സഹോദര്യവും സമർപ്പണവുമാണ് സമൂഹത്തിന്റെ അടിത്തറ. തോളോടുതോൾ ചേർന്ന് നിൽക്കുമ്പോൾ മാത്രമേ നമുക്ക് ദാരിദ്ര്യത്തെ അതിജീവിക്കാൻ കഴിയൂ,” — മമ്മൂട്ടി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img