04:10pm 24 November 2026
NEWS
കെഎംസിസി നേതാവ് കെ മുഹമ്മദ് ഈസ യുടെ വിയോഗത്തിൽ കെഎംസിസി ദുഃഖാചരണം എല്ലാ പരിപാടികളും മാറ്റി വെച്ചു
12/02/2025  08:33 PM IST
കെഎംസിസി നേതാവ് കെ മുഹമ്മദ് ഈസ യുടെ വിയോഗത്തിൽ കെഎംസിസി ദുഃഖാചരണം  എല്ലാ പരിപാടികളും മാറ്റി വെച്ചു

ദോഹ : കെ എം സി സി ഖത്തർ സീനിയർ വൈ പ്രസിഡന്റും  പ്രമുഖ വ്യവസായിയും അലി ഇന്റർനേഷണല്‍ ജനറൽ മാനേജറും നിരവധി ജീവകാരുണ്യ മത സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ നെടുംതൂണുമായ  കെ മുഹമ്മദ് ഈസ ( 69) ദോഹയിൽ നിര്യാതനായി. 
    കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി ഖത്തറിലെ മത സാമൂഹിക രാഷ്ട്രീയ കായിക മേഖലകളിൽ സജീവ സാന്നിധ്യമായ അദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായി ദോഹ ഹമദ് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.ഖബടക്കം ഇന്ന് രാത്രി 7 മണിക്ക് ദോഹ  മിസൈമീർ  പളളി ഖബർസ്ഥാനിൽ നടക്കും. വിയോഗത്തിൽ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി . കെഎംസിസി പ്രസ്ഥാനത്തിനും ജീവ കാരുണ്യ പ്രവർത്തനങ്ങളുടെയും  നെടും തൂണായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ് . 
ജീവ കാര്യണ്യ പ്രവർത്തനം ജീവ വായു പോലെയായിരുന്നു അദ്ദേഹത്തിന്  മികച്ച സംഘാടകൻ നിസ്വാർത്ഥനായ  പൊതുപ്രവർത്തകനുമായ അദ്ദേഹത്തിന്റെ വിയോഗം മുഴുവൻ സമൂഹത്തിനും കനത്ത നഷ്ടമാണ് കെഎംസിസി പ്രസ്ഥാനത്തിന് നികത്താനാവാത്ത വിടവാണ് വിയോഗം സൃഷ്ടിക്കുന്നത് എന്ന് അനുശോചന സന്ദേശത്തിൽ സംസ്ഥാന കമ്മിറ്റി പറഞ്ഞു   . സംസ്ഥാന മുസ്ലിം ലീഗ് നേതാക്കൾ വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും അനുശോചിച്ചു . നിര്യാണത്തെ തുടർന്ന് കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു എല്ലാ  ഘടകങ്ങളുടെയും സംഘടനാപരമായ മുഴുവൻ പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു . 

ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറം മുൻ പ്രസിഡണ്ടും നിലവിൽ  ചീഫ് കോ ഓഡിനേറ്ററുമാണ് .
തിരുവനന്തപുരം സിഎച്ച് സെന്റർ വൈസ് പ്രസിഡണ്ടും, പെരിന്തൽമണ്ണ സിഎച്ച് സെന്റർ ട്രഷറർ, ചൂലൂർ സിഎച്ച് സെന്റർ വൈസ് ചെയർമാൻ തുടങ്ങി നിരവധി ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിത്വം വഹിച്ചു വരികയായിരുന്നു.

ഭാര്യ : നസീമ, മക്കൾ : നൗഫൽ മുഹമ്മദ്‌ ഈസ, നാദിർ ഈസ, നമീർ ഈസ, നജ്‌ല, മരുമക്കൾ : ആസാദ്. ഷഹനാസ് , ഫഹ്‌മി , ഫമിത

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img