NEWS
SMAQ ഖത്തർ സംഘടിപ്പിക്കുന്ന ആയിഷ ബീവിയാൾ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു
23/06/2026 03:56 PM IST
nila

smaq ഖത്തർ സംഘടിപ്പിക്കുന്ന ''ആയിഷ ബീവിയാൾ ''
ലൈവ് ഇൻ ഖത്തർ പോസ്റ്റർ പ്രകാശനം ചെയ്തു. റേഡിയോ സുനോ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഗായകൻ റിയാസ് കരിയാട് മുഖ്യ അതിഥി ആയിരുന്നു. പ്രസിഡന്റ് അറഫാത്ത് കാലിബർ , സെക്രട്ടറി psm ഷാഫി , വൈസ് പ്രസിഡന്റ് നിസാർ അബ്ദുള്ള എന്നിവരും സ്മാക് എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. 2026 ജൂലൈ 09 വ്യാഴം വൈകിട്ട് 6 മണിക്ക് ICC അശോക ഹാളിൽ നടക്കുന്ന സംഗീത സായാഹ്നത്തിൽ പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക കണ്ണൂർ സീനത്ത്, ഗായിക നസ്രിഫ, റിയാസ് കരിയാട്, കൂടാതെ ദോഹയിലെ പ്രമുഖ കലാകാരന്മാരും പങ്കെടുക്കും. ഫ്രീ എൻട്രിയോട് കൂടെ നടക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വേണ്ടി ഈ നമ്പറിൽ 7778 4204, 55092994 കോണ്ടാക്ട് ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










