12:08am 13 November 2026
NEWS
ആൻറിയ ഖത്തർ റാപ്പിഡ് ചെസ്സ് മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയതു
13/02/2026  12:19 PM IST
nila
ആൻറിയ ഖത്തർ റാപ്പിഡ് ചെസ്സ് മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയതു

ആൻറിയ ഖത്തർ പ്രൈഡ് ഡീലുമായി ചേർന്ന് നടത്തുന്ന ഗ്രാന്റ് ചെസ്സ് ചാലഞ്ചിന്റെ പോസ്റ്റർ പ്രകാശനം ആൻറിയ ഭാരവാഹികളും , പ്രൈഡ് ഡീൽ പ്രതിനിധികളും ചേർന്ന് നടത്തി. 'ഗ്രാന്റ് മാസ്റ്റർ ചാലഞ്ച് സീസൺ 1' നാലു വിഭാഗങ്ങളിലായി 8, 10, 12, 14, വയസ്സുകളിലുള്ള വിഭാഗങ്ങൾക്ക് മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ആൻറിയ ഖത്തർ പ്രസിഡണ്ട് വിനോദ് കുമാർ പറഞ്ഞു.

അൽജസീറ അക്കാദമിയിൽ മാർച് 27 ന് നടക്കുന്ന മത്സരങ്ങളിൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 14 വയസ്സിന് താഴെയുള്ള 300 ഓളം ചെസ്സ് കളിക്കാർ പങ്കെടുക്കുമെന്ന് ആൻറിയ സ്പോർട്സ് സെക്രട്ടറി ജോസഫ് ജോർജ്ജ് (റോജൊ)അറിയിച്ചു.

അൽജസീറ അക്കാദമിയിൽ നടന്ന ചടങ്ങിൽ 
ആൻറിയ ഖത്തർ പ്രസിഡണ്ട് വിനോദ് കുമാർ, ജനറൽ സെക്രട്ടറി വിനായക് മോഹൻ, സ്പോർട്സ് സെക്രട്ടറി ജോസഫ് ജോർജ്ജ് , ട്രഷറർ ഡാൻ തോമസ്, പ്രൈഡ് ഡീൽ മാനേജിംഗ് ഡയറക്ടർ ഹാജ, റേഡിയൊ സുനൊ പ്രതിനിധി അപ്പുണ്ണി, സ്പോർട്സ് സെക്രട്ടറി ജോസഫ് ജോർജ്ജ് ,വൈസ് പ്രസിഡണ്ട് അഗസ്റ്റിൻ കല്ലൂർക്കാരൻ, ബിജോയ്, സുധി പരിപ്പിൽ, ജോയിന്റ് സെക്രട്ടറി റിങ്കു ബിജു, ഗോപകുമാർ, ബിജു കാഞ്ഞൂർ, മനോജ് ഹരിഹരൻ, റിനി, നിവിൽ, സൈമൺ, ശ്രീജ ഗോപകുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img