03:27am 06 September 2026
NEWS
അതിശക്തമായ മഴയ്ക്കു സാധ്യത; കോട്ടയം ജില്ലയിൽ മേയ് 30 വരെ ഓറഞ്ച് അലെർട്ട്.
27/05/2025  03:50 PM IST
ചെറുകര സണ്ണിലൂക്കോസ്
അതിശക്തമായ മഴയ്ക്കു സാധ്യത; കോട്ടയം ജില്ലയിൽ മേയ് 30 വരെ ഓറഞ്ച് അലെർട്ട്

അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ മേയ് 30 വരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ്  ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. 

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. 

ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ മേയ് 31 ന് ജില്ലയിൽ മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

ശക്തമായ മഴ തുടരുന്നതിനാലും ജലാശയങ്ങളിൽ ജലനിരപ്പുയരുന്നതിനാലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ അറിയിച്ചു. 

ബംഗാൾ ഉൾക്കടലിൽ   ന്യുനമർദ്ദം   രൂപപ്പെട്ടതോടെ കേരളത്തിൽ അടുത്ത അഞ്ചു   ദിവസം വ്യാപകമായ  മഴയ്ക്ക് സാധ്യതയുണ്ടെന്നും പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ  ശക്തമായി തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img