07:27am 13 November 2026
NEWS
വിദേശത്തേക്ക് കടക്കാതിരിക്കാൻ വേടനായി ലുക്കൗട്ട് സർക്കുലർ
11/08/2025  12:16 PM IST
nila
വിദേശത്തേക്ക് കടക്കാതിരിക്കാൻ വേടനായി ലുക്കൗട്ട് സർക്കുലർ

ബലാത്സംഗക്കേസിൽ റാപ്പർ വേടനായി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. അറസ്റ്റ് ഒഴിവാക്കാനായി ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുൻനിർത്തിയാണ് പൊലീസിന്റെ നടപടി.  അതേസമയം, ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി വേടൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിനിയായ ലേഡി ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സം​ഗക്കേസ് രജിസ്റ്റർ ചെയ്തത്. 

പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നേക്കുമെന്നാണ് സൂചന. ഇതുകൂടി മുൻകൂട്ടി കണ്ടാണ് വേടൻ മുൻകൂർ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തന്നെ കേസിൽപ്പെടുത്തുമെന്ന് നിരന്തരം 

ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് പൊലീസിന്റെ നിലപാട് തേടിയിരുന്നു. ഭീഷണിയുണ്ടായിരുന്നെന്ന് ഹർജിയിൽ വേടൻ പറയുന്നു. തന്റെ മാനേജർമാർക്ക് നിരന്തരം ഭീഷണി കോളുകൾ ലഭിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തി പണം നേടാനാണ് ഒരു ഗ്രൂപ്പിന്റെ ശ്രമം. പരാതിക്കാരി ആരാധികയെന്ന നിലയിൽ തന്നെ സമീപിച്ചിരുന്നു. അഭിപ്രായ വ്യത്യാസമാണ് പരാതിക്ക് പിന്നിലെ കാരണം. ബലാത്സംഗക്കുറ്റവും പ്രത്യാഘാതങ്ങളും അറിയാവുന്നവരാണ് പരാതിക്കാരിയും താനുമെന്നും ജാമ്യാപേക്ഷയിലുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img