
ബലാത്സംഗക്കേസിൽ റാപ്പർ വേടനായി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. അറസ്റ്റ് ഒഴിവാക്കാനായി ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുൻനിർത്തിയാണ് പൊലീസിന്റെ നടപടി. അതേസമയം, ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി വേടൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിനിയായ ലേഡി ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്.
പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നേക്കുമെന്നാണ് സൂചന. ഇതുകൂടി മുൻകൂട്ടി കണ്ടാണ് വേടൻ മുൻകൂർ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തന്നെ കേസിൽപ്പെടുത്തുമെന്ന് നിരന്തരം
ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് പൊലീസിന്റെ നിലപാട് തേടിയിരുന്നു. ഭീഷണിയുണ്ടായിരുന്നെന്ന് ഹർജിയിൽ വേടൻ പറയുന്നു. തന്റെ മാനേജർമാർക്ക് നിരന്തരം ഭീഷണി കോളുകൾ ലഭിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തി പണം നേടാനാണ് ഒരു ഗ്രൂപ്പിന്റെ ശ്രമം. പരാതിക്കാരി ആരാധികയെന്ന നിലയിൽ തന്നെ സമീപിച്ചിരുന്നു. അഭിപ്രായ വ്യത്യാസമാണ് പരാതിക്ക് പിന്നിലെ കാരണം. ബലാത്സംഗക്കുറ്റവും പ്രത്യാഘാതങ്ങളും അറിയാവുന്നവരാണ് പരാതിക്കാരിയും താനുമെന്നും ജാമ്യാപേക്ഷയിലുണ്ട്.











