11:50pm 12 November 2026
NEWS
സിഎംഎഫ്ആർഐയിൽ 'പോഷ്' നിയമബോധവൽകരണം
25/03/2026  03:29 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സിഎംഎഫ്ആർഐയിൽ  പോഷ് നിയമബോധവൽകരണം

 

കൊച്ചി: തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികപീഡനം തടയാനുള്ള 'പോഷ'് നിയമത്തെ കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിതൽ (സിഎംഎഫ്ആർഐ) ബോധവൽകരണം നടന്നു. ജോലിസ്ഥലത്തെ സുരക്ഷയെക്കുറിച്ചും പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ചും അഡ്വ. വി എച്ച് ജാസ്മിൻ ക്ലാസ് നയിച്ചു. ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഇമെൽഡ ജോസഫ്, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മഞ്ജുഷ ജി മേനോൻ എന്നിവർ സംസാരിച്ചു. 

സിഎംഎഫ്ആർഐയിലെ ആഭ്യന്തര പരാതിപരിഹാര സെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img