10:38pm 24 August 2026
NEWS
ചാവറ കൾച്ചറൽ സെന്ററിൽ ജനകീയ ഓണം ആഘോഷിച്ചു
24/08/2026  07:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചാവറ കൾച്ചറൽ സെന്ററിൽ ജനകീയ ഓണം ആഘോഷിച്ചു

കൊച്ചി ; ചാവറ കൾച്ചറൽ  സെന്റർ  സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പങ്കുവെക്കൽ ആണ് ഓണം എന്ന് അദ്ദേഹം പറഞ്ഞു. നിരൂപകനും എഴുത്തുകാരനുമായ പ്രൊഫ. എം തോമസ് മാത്യു ഓണ സന്ദേശം നൽകി .സി എം ഐ സഭ, വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറൽ കൗൺസിലർ ഫാ. ബിനോയ്ഇലവുങ്കൽ CMI അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ,സെൻറ് ജോസഫ് ആശ്രമം സുപ്പീരിയർ ഫാ.മാത്യു കോയിക്കര , സേവാ സെക്രട്ടറി ഫാ. തോമസ്‌ തേരാട്ടിൽ CMI ,എറണാകുളം കരയോഗം  ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ , ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, ഫിനാൻഷ്യൽ അഡ്മിനോസ്ട്രേറ്റർ ഫാ. എമിൽ പുള്ളിക്കാട്ടിൽ,.സെൻട്രൽ പോലീസ് ഇൻസ്‌പെക്ടർ അനീഷ് ജോയ്  കാരിക്കാമുറി റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് അനിൽകുമാർ സി.ഡി.എന്നിവർ പ്രസംഗിച്ചു. ഓണത്തോടനുബന്ധിച്ചു  നടത്തിയ മത്സരങ്ങൾ ടി ജെ വിനോദ് എം എൽ എ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് ഓണ സദ്യയും ഉണ്ടായിരുന്നു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img