
പോപ്പീസ് ബേബി കെയറിന്റെ 99-ാമത് സ്റ്റോര്‍ കോതമംഗലത്ത് ഉദ്ഘാടനം ചെയ്തപ്പോള്‍
കൊച്ചി: പ്രമുഖ ഇന്ത്യന്‍ ബേബിവെയര്‍ ബ്രാന്‍ഡുകളിലൊന്നായ പോപ്പീസ് ബേബി കെയര്‍ കോതമംഗലത്ത് സ്റ്റോര്‍ തുറന്നു. ഇത് ബ്രാന്‍ഡിന്റെ 99-മത് ഷോറൂമാണ്. ചടങ്ങില്‍ ഡോ. മുഹമ്മദ് ഹസ്സന്‍ (എംബിഎംഎം ഹോസ്പിറ്റല്‍), ഡിനി എല്‍ദോ (ഇന്‍ഫ്‌ളുവന്‍സര്‍) എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഉപഭോക്തൃതാല്‍പ്പര്യം കണക്കിലെടുത്ത് കേരളത്തില്‍ സാന്നിധ്യം വിപുലീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന്
പോപ്പീസ് ബേബി കെയര്‍ ചെയര്‍മാനും എം.ഡിയുമായ ഷാജു തോമസ് പറഞ്ഞു.
പുതിയ ഔട്ട്ലെറ്റില്‍ നവജാതശിശുക്കള്‍ക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും സ്റ്റൈലിഷ്, ചര്‍മ്മസൗഹൃദ വസ്ത്രങ്ങളും ആക്സസറികളും ലഭ്യമാണ്. സുഖസൗകര്യങ്ങള്‍, ഗുണനിലവാരം, സുരക്ഷ എന്നിവ മനസ്സില്‍ വെച്ചുകൊണ്ട് രൂപകല്‍പ്പന ചെയ്ത ബേബി വസ്ത്രങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിപുലമായ ശ്രേണി കോതമംഗലം ഔട്ട്ലെറ്റ് വാഗ്ദാനം ചെയ്യുന്നു.








