12:41am 12 November 2026
NEWS
പോപ്പീസ് പ്രീമിയം ഓര്‍ഗാനിക് ബാംബൂ വൈപ്പുകള്‍ പുറത്തിറക്കി
24/11/2025  06:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പോപ്പീസ് പ്രീമിയം ഓര്‍ഗാനിക് ബാംബൂ വൈപ്പുകള്‍ പുറത്തിറക്കി

കൊച്ചി: ബേബി കെയര്‍ ഉല്‍പ്പന്ന റീട്ടെയിലറായ പോപ്പീസ് ബേബി കെയര്‍ കുഞ്ഞുങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മുള അധിഷ്ഠിത വൈപ്പുകള്‍ പുറത്തിറക്കി. മുള അധിഷ്ഠിത വൈപ്പുകള്‍ കറ്റാര്‍ വാഴ, അവോക്കാഡോ ഓയില്‍, വിറ്റാമിന്‍ ഇ എന്നിവയുടെ മിശ്രിതമാണ്. ഇവ കുഞ്ഞുങ്ങളുടെ അതിലോലമായ ചര്‍മ്മത്തെ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. നൂറുശതമാനം ഓര്‍ഗാനിക് മുളയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ശുദ്ധജലം ഉപയോഗിച്ച് നിര്‍മ്മിച്ചവയാണിത്. പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ ആരോഗ്യം പരിപോഷിപ്പിക്കാനും പരിസ്ഥിതി സൗഹൃദ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് പരിസ്ഥിതി സംരക്ഷിക്കാനും പോപ്പീസ്  മുന്‍ഗണന നല്‍കുന്നുവെന്ന് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷാജു തോമസ് പറഞ്ഞു. പോപ്പീസ് റീട്ടെയില്‍ വിപുലീകരണത്തിന്റെ ഭാഗമായി 25 പുതിയ ഔട്ട്ലെറ്റുകള്‍ തുറക്കാനുള്ള പദ്ധതികള്‍ ഇതിനകം തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 1,000 സ്റ്റോറുകളുടെ ശൃംഖലയായി വളരുക എന്നതാണ് പോപ്പീസിന്റെ ലക്ഷ്യം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img