03:21pm 09 November 2026
NEWS
സംഘർഷ മേഖലയിൽ മാനുഷിക പരിഗണന വേണമെന്ന് വാൻസിനോട് മാർപാപ്പ
20/05/2025  06:03 AM IST
nila
സംഘർഷ മേഖലയിൽ മാനുഷിക പരിഗണന വേണമെന്ന് വാൻസിനോട് മാർപാപ്പ

സംഘർഷ മേഖലകളിൽ മാനുഷിക പരിഗണന വേണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിനോട് നിർദ്ദേശിച്ച് പോപ്പ് ലിയോ പതിനാലാമൻ. രാജ്യാന്തര നിയമങ്ങൾ പാലിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.  വത്തിക്കാനിലെത്തി മാർപാപ്പയെ സന്ദർശിക്കവെയാണ് വാൻസിനോട് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വാൻസിനൊപ്പമുണ്ടായിരുന്നു. 

റഷ്യ– യുക്രെയ്ൻ വെടിനിർത്തൽ യാഥാർഥ്യമാക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് വാൻസ്– മാർപാപ്പ കൂടിക്കാഴ്ച. തടവുകാരുടെ കൈമാറ്റം എളുപ്പമാക്കുന്നതിനും റഷ്യ കടത്തിക്കൊണ്ടുപോയ യുക്രെയ്ൻ കുട്ടികളെ തിരികെനൽകുന്നതിനുമുള്ള ശ്രമങ്ങൾ വത്തിക്കാൻ നടത്തുന്നുണ്ട്. സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാനും വത്തിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img