03:18am 08 November 2026
NEWS
ഫ്രാൻസിസ് മാർപാപ്പ മരണത്തെ മുഖാമുഖം കണ്ട ദിവസത്തെ കുറിച്ച് വെളിപ്പെടുത്തി ചികിത്സിച്ച ഡോക്ടർ

26/03/2025  07:55 AM IST
nila
ഫ്രാൻസിസ് മാർപാപ്പ മരണത്തെ മുഖാമുഖം കണ്ട ദിവസത്തെ കുറിച്ച് വെളിപ്പെടുത്തി ചികിത്സിച്ച ഡോക്ടർ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ മരണത്തെ മുഖാമുഖം കണ്ട ദിവസത്തെ കുറിച്ച് വെളിപ്പെടുത്തി ഡോക്ടർ. റോമിലെ ജമേലി ആശുപത്രിയിൽ മാർപാപ്പയെ ചികിത്സിച്ച ഡോ. സെർജിയോ അൽഫിയേരിയാണ് മാർപാപ്പ മരണത്തിന്റെ വക്കോളമെത്തിയിരുന്നു എന്ന് വെളിപ്പെടുത്തിയത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡോക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. 

ജമേലി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി 28നാണ് മാർപാപ്പ മരണത്തെ മുഖാമുഖം കണ്ടതെന്നാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ. അന്ന് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ​ഗുരുതരമായി. മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ഒരു ഘട്ടത്തിൽ ചികിത്സ അവസാനിപ്പിക്കാൻ ആലോചിച്ചെന്നും ഡോക്ടർ വെളിപ്പെടുത്തി. ഛർദിയെ തുടർന്നുള്ള ശ്വാസതടസ്സമാണ് മാർപാപ്പയുടെ ആരോഗ്യനില മോശമാകാൻ ഇടയാക്കിയതെന്നും അന്നത്തെ രാത്രി അദ്ദേഹം അതിജീവിക്കില്ലെന്ന തോന്നലുണ്ടായെന്നും  ഡോ. സെർജിയോ അൽഫിയേരി പറഞ്ഞു. 

‘ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമായതോടെ ചികിത്സ അവസാനിപ്പിച്ച് അദ്ദേഹത്തെ പോകാൻ അനുവദിക്കുക അല്ലെങ്കിൽ സാധ്യമായ എല്ലാ മരുന്നുകളും ചികിത്സകളും ഉപയോഗിച്ച് ജീവൻ നിലനിർത്താൻ ശ്രമിക്കുക എന്നീ വഴികളായിരുന്നു മുന്നിലുണ്ടായിരുന്നത്. കാഠിന്യമേറിയ മരുന്നുകൾ നൽകുന്നത് അദ്ദേഹത്തിന്റെ മറ്റു അവയവങ്ങളുടെ പ്രവർത്തനത്തെ കൂടി അപകടത്തിലാക്കുമെന്ന സാഹചര്യമായിരുന്നു. എല്ലാ ശ്രമങ്ങളും നടത്തുക, പിന്മാറരുത് എന്ന അദ്ദേഹത്തിന്റെ വ്യക്തിഗത നഴ്സ് മാസിമിലിയാനോ സ്റ്റ്രാപ്പെറ്റിയുടെ സന്ദേശത്തെ തുടർന്ന് രണ്ടാമത്തെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വൃക്കകൾക്കും മജ്ജയ്ക്കും തകരാർ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ ഞങ്ങൾ മുന്നോട്ട് പോയി, അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു, ശ്വാസകോശ അണുബാധ കുറഞ്ഞു,’ – ഡോ. സെർജിയോ പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img