NEWS
ഊന്നുവടിയുടെ മുകൾഭാഗം ഇളകിമാറിയെങ്കിലും പോപ്പ് വീഴാതെ രക്ഷപെട്ടു
02/02/2025 08:03 AM IST
nila

വത്തിക്കാൻ സിറ്റി: നടക്കുന്നതിനിടെ ഊന്നുവടിയുടെ മുകൾഭാഗം ഇളകിമാറിയതിനെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പയ്ക്ക് കാലിടറിയെങ്കിലും വീഴാതെ രക്ഷപ്പെട്ടു. മഹാജൂബിലിയുടെ ഭാഗമായുള്ള ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പോപ്പിന്റെ ഊന്നുവടിയുടെ മുകൾഭാഗം ഇളകിമാറിയത്. തുടർന്ന് സഹായികളുടെ തുണയോടെയാണ് മാർപാപ്പ വേദിയിലെത്തി ചടങ്ങിൽ പങ്കെടുത്തത്.
കാൽമുട്ടു വേദന മൂലം പോപ്പിന് നടക്കാൻ പ്രയാസമുണ്ട്. ഊന്നുവടിയുടെ സഹായത്തോടെയോ വീൽ ചെയറിലോ ആണ് അദ്ദേഹം സഞ്ചരിക്കുന്നത്. കഴിഞ്ഞ മാസം കിടക്കയിൽ നിന്നെഴുന്നേൽക്കുമ്പോൾ വീണ് കൈയ്ക്കു ചെറിയ പരുക്കേറ്റിരുന്നു. ഡിസംബർ 7ന് കാലിടറിയതിനെത്തുടർന്ന് നൈറ്റ്സ്റ്റാൻഡിൽ തട്ടി താടിയിൽ മുറിവു പറ്റിയിരുന്നു. നിലവിൽ 88 വയസാണ് മാർപാപ്പക്ക്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











