10:02am 09 November 2026
NEWS
ഫ്രാൻസിസ് പാപ്പ അനുസ്മരണ ദിവ്യബലി കോട്ടപ്പുറത്ത് നാളെ
22/04/2025  05:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഫ്രാൻസിസ് പാപ്പ അനുസ്മരണ ദിവ്യബലി കോട്ടപ്പുറത്ത് നാളെ

കോട്ടപ്പുറം : ഫ്രാൻസിസ് പാപ്പയുടെ ആത്മശാന്തിക്ക് വേണ്ടി  അനുസ്മരണ ദിവ്യബലി (നാളെ) ഏപ്രിൽ 23 ബുധനാഴ്ച വൈകിട്ട്  5 ന് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ   നടക്കും. ബിഷപ്പ്  എമിരിറ്റസ് ജോസഫ് കാരിക്കശ്ശേരിയുടെ  മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയിൽ കോട്ടപ്പുറം രൂപതയിലെ എല്ലാ വൈദീകരും സഹകാർമ്മികരാകും.  രൂപതയിലെ  വിവിധ ഇടവകകളിൽ നിന്ന് സന്യസ്തരും അൽമായ വിശ്വാസികളും ബലിയർപ്പണത്തിൽ പങ്കുചേരും.രൂപതാതല അനുസ്മരണത്തിന് പുറമേ എല്ലാ ഇടവകകളിലും സൗകര്യമനുസരിച്ച് പാപ്പയെ  അനുസ്മരിച്ച് ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥനകളും ദിവ്യബലിയും നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img