09:45pm 06 November 2026
NEWS
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ​ഗുരുതരമായി തുടരുന്നു
19/02/2025  07:59 AM IST
nila
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ​ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ​ഗുരുതരമായി തുടരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാർപാപ്പയുടെ രണ്ടു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചെന്ന് വത്തിക്കാൻ അറിയിച്ചു. തനിക്കുവേണ്ടി പ്രാർഥിക്കണമെന്നു മാർപാപ്പയും അഭ്യർത്ഥിച്ചിട്ടുണ്ട്. മാർപാപ്പ ചികിത്സയിൽ കഴിയുന്ന ജമേലി ആശുപത്രിക്ക് മുന്നിൽ ആയിരങ്ങളാണ് പ്രാർത്ഥനകളോടെ തടിച്ചുകൂടിയിരിക്കുന്നത്. 

എക്സ്-റേ പരിശോധനയിലാണ് മാർപാപ്പക്ക് ഗുരുതര ന്യുമോണിയ കണ്ടെത്തിയത്. നേരത്തേ കണ്ടെത്തിയ അണുബാധയ്ക്ക് ആന്റിബയോട്ടിക് കോർട്ടിസോൺ തെറപ്പിയിലായിരുന്നു. ഇത് തുടർചികിത്സ കൂടുതൽ സങ്കീർണമാക്കുമെന്നാണു സൂചന. ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ മാർപാപ്പയുടെ ഈയാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. 

അൽപം സങ്കീർണമായ അണുബാധയാണുള്ളതെന്നും കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപരിപാടിയും റദ്ദാക്കി. ഞായറാഴ്ച കുർബാനയ്ക്കു മാർപാപ്പയ്ക്കു പകരം മുതിർന്ന കർദിനാൾ കാർമികനാകും. കഴിഞ്ഞ വെള്ളിയാഴ്ചയാണു മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img