09:10am 11 September 2026
NEWS
പൂമലച്ചാൽ ടൂറിസം പാർക്കിന് കെകെആർ പാർക്ക് എന്ന് നാമകരണം ചെയ്യും.- മന്ത്രിസജി ചെറിയാൻ
02/03/2026  09:40 PM IST
nila
പൂമലച്ചാൽ ടൂറിസം പാർക്കിന് കെകെആർ പാർക്ക് എന്ന് നാമകരണം ചെയ്യും.- മന്ത്രിസജി ചെറിയാൻ

ചെങ്ങന്നൂർ: പൂമലച്ചാലിൻ്റെ വികസനത്തിന് തുടക്കം കുറിച്ച മുൻ എംഎൽഎ രാമചന്ദ്രൻ നായരുടെ സ്മരണാർത്ഥം പൂമലച്ചാൽ ടൂറിസം പാർക്കിന്  കെകെആർ പാർക്ക് എന്ന് നാമകരണം ചെയ്യുന്നതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു. പൂമലച്ചാൽ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
പൂമലച്ചാൽ പോലെയുള്ള ഇടങ്ങൾ ഇല്ലാത്തതാണ് നാടിൻ്റെ ശാപം . ഇത്തരം ഇടങ്ങളുണ്ടെങ്കിൽ നമ്മളും അടുത്ത തലമുറയും യഥാർത്ഥ മനുഷ്യരായി രൂപാന്തരപ്പെടും.

 പാർക്കിൽ സ്ഥിരം വേദിയും ശബ്ദ സംവിധാനവും
ഒരുക്കും. കലാപരിപാടികൾ അവതരിപ്പാക്കാൻ ഈ സംവിധാനം അവസരമൊരുക്കും. 14 കോടി ചിലവഴിച്ചു നിർമ്മിക്കുന്ന കുതിരവട്ടം ചിറ ടൂറിസം പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
ഉദ്ഘാടന യോഗത്തിൽ ആലാ പഞ്ചായ ത്ത് പ്രസിഡൻ്റ് അനീഷ ബിജു അധ്യക്ഷയായി. ചീഫ് പ്രൊജക്ട് ഓഫീസർ അബ്ദുൾ ഷുക്കൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം ശശികുമാർ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ സുധാമണി, വൈസ് പ്രസിഡൻ്റ് ജി വിവേക് , ജില്ല പഞ്ചായത്തംഗം നിതിൻ ചെറിയാൻ , ടി ജി രാജേഷ്, പി
വിജയലക്ഷ്മി, വി എൻ സജി കുമാർ, റീന അനിൽ, എസ് ശാലിനി, കെ ജി അജേഷ് , അഡ്വ. ഉമ്മൻ ആലുംമ്മൂട്ടിൽ വി എസ് ഗോപാലകൃഷ്ണൻ,, കെ ആർ മുരളിധരൻ പിള്ള, കെ വി ചെറിയാൻ,, ടി സി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ  എം ജി ശ്രീകുമാർ സ്വാഗതവും
ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ആർ സി പ്രംഭാസ് നന്ദിയും പറഞ്ഞു.
തിരുവനന്ത പുരം മൊഴി ഫോക്ക് ബാൻഡ് അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img