
ദോഹ: പൂക്കോയ തങ്ങൾ ഹോസ്പീസ് (PTH ) കൊളച്ചേരി മേഖല ഖത്തർ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടി പ്പിച്ചു. അൽ ഹുവൈലിയ ഫാമിലി പാർക്കിൽ നടന്ന ഇഫ്താർ സംഗമത്തിൽ പി ടി എച്ച് മെമ്പർമാരും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.പി ടി എച്ച് പ്രസിഡിന്റ് ദാവൂദ് തണ്ടപുറത്തിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ ഇ കെ ഉമർ ഫാറുഖ് പി ടി എച് പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഇ കെ അയ്യൂബ് ഹാജി,ഇഖ്ബാൽ കൂത്ത്പറമ്പ് , യൂനുസ് ശാന്തിഗിരി , ബഷീർ അമ്പലക്കണ്ടി , അബു മണിച്ചിറഎന്നിവർ സാന്നിധ്യം വഹിച്ചു.
സലീം ഹുദവി പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകി. ഷംസീർ കമ്പിൽ സ്വാഗതവും മുഹ്‌സിൻ കെ വി നന്ദി യും പറഞ്ഞു മുജീബ് പുല്ലൂപ്പി, ഹാരിസ് നെല്ലിക്കപ്പാലം , സുബൈർ പാലത്തുങ്കര, മൊയ്‌ദീൻ കമ്പിൽ , ലത്തീഫ് തൈലവളപ്പ്, മുത്തലിബ് കൊടിപോയിൽ, മഹമൂദ് ടി വി , മുനീർ പേരാമ്പ്ര, മഷ്ഹൂദ് മട്ടന്നൂർ, മിസ്ഫർഎന്നിവർ നേതൃത്വം നൽകി.











