12:31am 18 January 2026
NEWS
മലപ്പുറത്ത് യുവാവ് അനുജനെ കുത്തികൊലപ്പെടുത്തി
25/11/2025  10:26 AM IST
nila
മലപ്പുറത്ത് യുവാവ് അനുജനെ കുത്തികൊലപ്പെടുത്തി

മലപ്പുറം: അനുജനെ കുത്തികൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിലാണ് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തിയത്. പൂക്കോട്ടൂർ പള്ളിമുക്കിൽ അമീർ ഹുസൈൻ (26) ആണ് മരിച്ചത്. അമീർ ഹുസൈനെ കുത്തിക്കൊന്ന ശേഷം സഹോദരൻ ജുനൈദ് (28) പൊലീസ് സ്റ്റേഷനിൽ എത്തി വിവരമറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പുലർച്ച അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. വീട്ടിലെ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം ജുനൈദ് ബൈക്കിലാണ് പൊലീസ് സ്‌റ്റേഷനിലെത്തിയത്.വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളും കടബാധ്യതകളുമാണ് സഹോദരന്മാർ തമ്മിൽ തർക്കത്തിന് കാരണമെന്നാണ് സൂചന. കടം തീർക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് ജുനൈദ് പൊലീസിന് നൽകിയ മൊഴി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img